ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായി ഉയർന്നു നിന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുടെയും കുറവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4480 രൂപയിലും  പവന് 35,840 രൂപയിലും ആണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വെള്ളി ഗ്രാമിന് 75 രൂപ. സ്വർണം കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് വ്യാഴാഴ്ച  രേഖപ്പെടുത്തിയതിനു പിന്നാലെ ആണ് വെള്ളിയാഴ്ച  വില ഇടിഞ്ഞത്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായിരുന്നു വ്യാഴാഴ്ച. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് പവന് ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്. 20 ദിവസത്തിനുള്ളിൽ സ്വർണ വിലയിലുണ്ടായ വർധന പവന് 2760 രൂപയാണ്. അതേ സമയം രാജ്യാന്തര വിപണിയിൽ അടുത്ത  ശ്രമത്തിൽ ഔൺസിന് 1800 ഡോളർ  കടക്കാനായില്ലെങ്കിൽ  സ്വർണം 1760 ഡോളർ നിരക്കിലേക്ക്  താഴ്ന്നേക്കാം എന്നാണ് വിലയിരുത്തൽ .

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com