ADVERTISEMENT

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ താഴുന്ന ഈ കാലഘട്ടത്തിൽ ഉയർന്ന വരുമാന സാധ്യതയും കുറഞ്ഞ നഷ്ട സാധ്യതയും ഉള്ള നിക്ഷേപങ്ങളെ തേടുകയാണ് സാധാരണക്കാരായ നിക്ഷേപകർ. മ്യൂച്ചൽഫണ്ട് പോലെയുള്ള നിക്ഷേപ മാർഗങ്ങളെക്കുറിച്ച് നിക്ഷേപകർക്ക് കൃത്യമായ അവബോധം ഇല്ലാത്തതിനാലും എങ്ങനെയാണ് മ്യൂച്വൽ ഫണ്ടുകളിൽ മികച്ച നേട്ടത്തിനായി നിക്ഷേപിക്കുക എന്നുള്ളതിനെ കുറിച്ച് കൃത്യമായ ധാരണ നിക്ഷേപകർക്ക് ഇല്ലാത്തതിനാലും മ്യൂച്ചൽ ഫണ്ട് മേഖലയിൽ നിന്ന് നിക്ഷേപകർ അകന്ന് നിൽക്കുന്ന ഒരു സാഹചര്യമാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. അടുത്ത കാലങ്ങളിലായി മ്യൂച്ചൽഫണ്ട് പോലെയുള്ള നിക്ഷേപങ്ങളിൽ സജീവമായ താല്പര്യം നിക്ഷേപകർ കാണിച്ചു വരുന്നുണ്ട്.

എങ്ങനെ മ്യൂച്ചൽഫണ്ട് പദ്ധതികളിൽ നിക്ഷേപിക്കാം എന്നുള്ള വിഷയത്തെ ആസ്പദമാക്കി ഏപ്രിൽ 24 തീയതി (ശനി) വൈകിട്ട് ഇന്ത്യൻ സമയം 6.30 ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്മാർട്ട് സ് പ്രോഗ്രാമിന്റെ ഭാഗമായി മലയാള മനോരമ "സമ്പാദ്യം" വായനക്കാർക്കായി സൗജന്യമായി  ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. സെബിയുടെ നിക്ഷേപ ബോധവത്കരണ വിഭാഗം നടത്തുന്ന ക്ലാസുകളായതിനാൽ യാതൊരു ഫീസും കൂടാതെ ആർക്കും സൗജന്യമായി പങ്കെടുക്കാം.

ഓൺലൈൻ ക്ലാസിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ താഴെ പറയും പ്രകാരമാണ്

എന്താണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം?

എങ്ങനെ മ്യൂച്ചൽ ഫണ്ട് നിക്ഷേപം ആരംഭിക്കും?

മ്യൂച്ചൽ ഫണ്ടിലെ ലാഭ സാധ്യതയും നഷ്ട സാധ്യതയും എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

ഓഹരികളിൽ മാത്രമായോ സർക്കാർ ബോണ്ടുകളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന വ്യത്യസ്ത തരം മ്യൂച്ചൽ ഫണ്ട് പദ്ദതികൾ ഏതൊക്കെ?

മ്യൂച്ചൽ ഫണ്ട് നിക്ഷേപം വഴി എങ്ങനെ വീട് നിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് പെൻഷൻ  തുടങ്ങി ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാം?

പ്രതിമാസം 500 രൂപ കൊണ്ടുപോലും ഓഹരി നിക്ഷേപവും കടപ്പത്ര നിക്ഷേപവും സാധ്യമാക്കുന്ന മ്യൂച്ചൽ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (SIP) എന്നുപറഞ്ഞാൽ എന്താണ്?

എന്താണ് പ്രതിമാസം നിശ്ചിത പണലഭ്യത നിക്ഷേപകന് ഉറപ്പുവരുത്തുന്ന സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ?

എങ്ങനെ ഒരു വ്യക്തിയുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ  മ്യൂച്ചൽഫണ്ട് പദ്ധതികളിലൂടെ സാക്ഷാത്കരിക്കാൻ സാധിക്കും?

എങ്ങനെ ഒരു മികച്ച മ്യൂച്ചൽ ഫണ്ട് പദ്ധതി നിക്ഷേപത്തിനായി തിരഞ്ഞെടുക്കും?

ക്ലാസ് കൈകാര്യം ചെയ്യുന്നത് സെബിയുടെ ട്രെയിനർ ആയ Dr. സനേഷ് ചോലക്കാട് ആണ്. ക്ലാസിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക്

വെബിനാർ തീയതി, സമയം: ഏപ്രിൽ 24, 2021 – 06.30 pm. 

     Meeting Web- https://sebibcp.webex.com/sebibcp/j.php?MTID=md3f66b92e272311e6bf93e45f5d6b704

     Meeting number: 184 974 2925

     Password: 1234

ക്ലാസ്സിൽ പങ്കെടുക്കാൻ Cisco Webex എന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ Cisco Webex തുറന്ന ശേഷം മീറ്റിങ്ങ് നമ്പറും പാസ്വേർഡും അടിക്കുക. ലിങ്കിൽ ക്ലിക്ക് ചെയ്ത് കയറുകയാണെങ്കിൽ  മീറ്റിങ്ങ് നമ്പറോ പാസ് വേർഡോ അടിക്കേണ്ട ആവശ്യമില്ല.

English Summary: Webinar on Mutual fund investments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com