രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

Gold prices hit new record, touch Rs 40,000
SHARE

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,460 രൂപയും പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയും ആണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തുടർച്ചയായി ഉയർന്നു നിന്ന സ്വർണ വിലയിൽ വെള്ളിയാഴ്ച ഇടിവ് നേരിട്ടിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും  കുറഞ്ഞ്  ഗ്രാമിന് 4480 രൂപയിലും  പവന് 35,840 രൂപയിലും ആയിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്.

സ്വർണം കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് വ്യാഴാഴ്ച  രേഖപ്പെടുത്തിയതിനു പിന്നാലെ ആയിരുന്നു വെള്ളിയാഴ്ച  വില ഇടിഞ്ഞത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്.പവന് ഏറ്റവും കുറഞ്ഞ വില  ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്.അതേ സമയം രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില ഇടിഞ്ഞിരുന്നു.സ്‌പോട് ഗോൾഡ് ട്രോയ് ഔൺസിന് 1,784.80 ഡോളർ ആയിരുന്നു വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA