വിപണിയിൽ ഇന്നും അനുകൂല സാഹചര്യം?

1200-stock-market
SHARE

ഇന്ത്യൻ വിപണി ഇന്നും നേട്ടത്തോടെയുള്ള തുടക്കം പ്രതീക്ഷിക്കുന്നു. ഡൗ ജോൺസ് സൂചിക നേരിയ നഷ്ടത്തിൽ അവസാനിച്ചതിന്റെ ചുവടു പിടിച്ച് ഏഷ്യൻ വിപണികളും നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എങ്കിലും ,മുന്നേറ്റ സാധ്യത ശക്തമാണ്. അമേരിക്കൻ വിപണി ഇന്നും മുന്നേറ്റം തുടർന്നേക്കാം.

അമേരിക്കൻ ടെക് ഏണിങ് പ്രതീക്ഷകൾ

എസ് & പി 500 സൂചികയുടെ മൊത്തം വിപണി മൂല്യത്തിന്റെ നാല്പത് ശതമാനത്തോളം കൈയാളുന്ന ഫേസ്ബുക്ക് , മൈക്രോസോഫ്ട് , ആൽഫബെറ്റ് , ആപ്പിൾ മുതലായ കമ്പനികൾ ഈ ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തുമെന്നത് ഇന്നലെ സൂചികക്ക് റെക്കോർഡ് മുന്നേറ്റം നൽകി. ടെക്ക് സൂചികയായ നാസ്ഡാക് ഒരു ശതമാനത്തോളമാണ് മുന്നേറിയത്. എന്നാൽ ഇന്നും നാളെയുമായി നടക്കുന്ന ഫെഡ് റിസേർവ് മീറ്റിംഗ് പ്രതീക്ഷകളും , ജോ ബൈഡന്റെ പുതിയ ക്യാപിറ്റൽ ഗെയിൻ ടാക്സ് നയങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഡൗ ജോൺസ്‌ സൂചികക്ക് ചെറു തിരുത്തൽ നൽകി. ഈ ആഴ്ചയിൽ പുറത്തു വരാനിരിക്കുന്ന ആദ്യ പാദ ജിഡിപി കണക്കുകളും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയുടെ തന്നെയും ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.  

നിഫ്റ്റി

രാജ്യാന്തര ഘടകങ്ങളുടെ പിന്തുണയിൽ ഇന്നലെ മികച്ച ഓപ്പണിങ് സ്വന്തമാക്കിയ ഇന്ത്യൻ വിപണിക്ക് ലാഭമെടുക്കലിനും, വിദേശ നിക്ഷേപകരുടെ വില്പനക്കുമിടയിൽ പിടിച്ചു നിൽക്കാനയത് ഇന്നും ഇന്ത്യൻ വിപണിക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. കഴിഞ്ഞ ഒൻപത് സെഷനുകളിലായി 14200-14700 പോയിന്റിൽ ക്രമപ്പെട്ട നിഫ്റ്റി അടുത്ത കുതിപ്പിൽ 14700 കടമ്പ കടന്ന് മുന്നേറിയേക്കാം. 14400 പോയിന്റിലും, 14300 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റിക്ക് 14600 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്യാനായാൽ കൂടുതൽ മുന്നേറ്റ സാധ്യതയുണ്ട് . 32275 പോയിന്റിൽ ഇന്നലെ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിക്ക് 32050 പോയിന്റിലും, 31800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.

ഓട്ടോ, ഇൻഷുറൻസ്, സ്വർണ പണയ, കോപ്പർ, സ്റ്റീൽ, ബാങ്കിങ് ഓഹരികൾ ഇന്ന് ശ്രദ്ധിക്കുക. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയൻസ്, സെയിൽ, ടാറ്റ സ്റ്റീൽ, പേജ് ഇൻഡസ്ട്രീസ് , ഐആർസിടിസി, എസ്ബിഐ ലൈഫ്, എസ്ബിഐ കാർഡ്‌സ്, കാസ്ട്രോൾ ഇന്ത്യ , എബിബി, ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് മുതലായ ഓഹരികളേയും ശ്രദ്ധിക്കുക.

ഉയരുന്ന കോപ്പർ വില 

രാജ്യാന്തര വിപണിയിൽ ഇന്നലെയും മുന്നേറ്റം നേടിയ കോപ്പർ വില 2011ന് ശേഷമുള്ള ഏറ്റവും മികച്ച വിലയിലെത്ത ി . ഗ്രീൻ എനർജി ട്രാൻസ്മിഷൻ രംഗത്ത് കൂടുതൽ ആവശ്യമായി വരുന്ന കോപ്പറിനു ഇനിയും വില വർദ്ധിച്ചേക്കാം. ഹിന്ദ് കോപ്പർ , വേദാന്ത, ഹിൻഡാൽകോ മുതലായ ഓഹരികൾ അതി ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം.

റിസൾട്ട്

എസ്ബിഐ കാർഡ്‌സ്, എച്ച്ഡിഎഫ്സി ലൈഫ്, ഷൊഫ്ലെർ ഇന്ത്യ മുതലായവ ഇന്നലെ മികച്ച പ്രവർത്തനഫലങ്ങളാണ് പുറത്തു വിട്ടത്. എന്നാൽ ടെക്ക് മഹിന്ദ്ര നിരാശപ്പെടുത്തി.

കാസ്ട്രോൾ ഇന്ത്യ ലാഭം ഇരട്ടിയാക്കി

ആക്സിസ് ബാങ്ക്, മാരുതി, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, എബിബി, എച്ച്ഡിഎഫ്സി എഎംസി, നിപ്പോൺ ലൈഫ്, പിഎൻബി ഹൗസിങ്, ഹാറ്റ്‌സൺ അഗ്രോ, ഹിന്ദുസ്ഥാൻ സിങ്ക് , ടിവിഎസ് മോട്ടോഴ്‌സ്, സനോഫി ഇന്ത്യ, സിംഫണി, സിൻജിൻ , യുണൈറ്റഡ് ബ്രൂവറീസ് മുതലായവയുടെ ഫലപ്രഖ്യാപനമാണ് ഇന്നുള്ളത്. 

സ്വർണം, ക്രൂഡ് 

സ്വർണം ഇന്നലെ വീണ്ടും തിരിച്ചുകയറിത്തുടങ്ങിയെങ്കിലും 1780 ഡോളറിനരികെ ക്രമപ്പെടുന്നത് ശ്രദ്ധിക്കുക. 1800 ഡോളറിൽ സ്വർണം വില്പന സമർദ്ദം നേരിട്ടേക്കാം. ക്രൂഡ് ഓയിൽ ഒപെകിന്റെ അടുത്ത നടപടികൾക്കായി കാക്കുകയാണ് . അമേരിക്കൻ എണ്ണശേഖരവർദ്ധനവിനൊപ്പം, ഇറാന്റെയും, വെനിസ്വെലയുടേയും മറ്റും കുറഞ്ഞ വിലയിലുള്ള എണ്ണയും . ക്രൂഡിന് മുന്നേറ്റം നിഷേധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഈയാഴ്ച പുറത്തു വരുന്ന അമേരിക്കൻ ജിഡിപികണക്കുകൾ ക്രൂഡിന് മുന്നേറ്റം നൽകിയേക്കാം

English Summary: Prediction for stock market today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA