ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4415 രൂപയിലും  പവന് 35,320 രൂപയിലും ആണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 74 രൂപ.സംസ്ഥാനത്ത് മൂന്നു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ചൊവ്വാഴ്ച ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 4,445 രൂപയിലും  പവന് 35,560 രൂപയിലും ആയിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി പവന് 360 രൂപയുടെ ഇടിവാണ് ഉണ്ടായത്.സ്വർണം പവന്  ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ  36,080 രൂപയാണ്. ഇത് കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.പവന് ഏറ്റവും കുറഞ്ഞ വില ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്.

അതേസമയം രാജ്യാന്തര വിപണിയിൽ ഇന്നത്തെ ഫെഡ് റിസേർവ് പ്രഖ്യാപനങ്ങളും, അമേരിക്കൻ ജിഡിപി കണക്കുകളും സ്വർണത്തിനും വളരെ പ്രധാനപെട്ടതാണെന്നും,1800 ഡോളറിന് താഴെ കൺസോളിഡേറ്റ് ചെയ്യുന്ന സ്വർണം റേഞ്ച് ബൗണ്ട് ചലനങ്ങളിൽ തുടർന്നേക്കാം എന്നും  വിദഗ്ദർ അഭിപ്രായപ്പെട്ടു.

English Summary: Today's Gold Price in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com