ADVERTISEMENT

അമേരിക്കൻ സൂചികകളുടെ റേഞ്ച് ബൗണ്ട് പ്രകടനത്തിന് പിന്നാലെ ഏഷ്യൻ വിപണികളുടെ മിക്സഡ് ഓപ്പണിംഗും, ഡൗ ജോൺസ്‌ ഫ്യൂച്ചറിന്റെ ആരംഭവും ശ്രദ്ധിക്കുക. സിംഗപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചർ 14700 പോയിന്റിന് മുകളിൽ വ്യാപാരം നടക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്.

തിരിച്ചുകയറി ഡൗ ജോൺസ്‌

ഇന്ന് നടക്കാനിരിക്കുന്ന ഫെഡ് റിസേർവ് പ്രഖ്യാപനങ്ങളിലേക്കും, ഇന്നും , നാളെയുമായി നടക്കുന്ന പ്രധാന ഫലപ്രഖ്യാപനങ്ങളിലേക്കും വിപണിയുടെ ശ്രദ്ധ തിരിഞ്ഞത് ഇന്നലെ അമേരിക്കൻ വിപണിക്ക് ചെറുതിരുത്തൽ നൽകി. ടെസ്‌ലയുടെ വരുമാനം കാർ വില്പനയെക്കാൾ ബിറ്റ്‌കോയിൻ കച്ചവടത്തിൽ നിന്നായതും, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് എന്നിവയുടെ റിസൾട്ട് ഇന്നലെ വൈകി വരാനിരുന്നതും നാസ്ഡാകിന് നഷ്ടംവരുത്തിയപ്പോൾ ഫിനാൻഷ്യൽ, ഇൻഡസ്ട്രിയൽ, ഓയിൽ& ഗ്യാസ് സെക്ടറുകളുടെ പിന്തുണയിൽ ഡൗജോൺസ്‌ നഷ്ട്ടം ഒഴിവാക്കുകയും, എസ്&പി നഷ്ടം കുറക്കുകയും ചെയ്തു. ആൽഫബെറ്റിന്റെയും, മൈക്രോസോഫ്റ്റിന്റെയും മികച്ച ഫലപ്രഖ്യാപനങ്ങൾ ഇന്ന് യുഎസ് വിപണിക്ക് മുന്നേറ്റ സാധ്യതയൊരുക്കുന്നു

നിഫ്റ്റി

രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നലെ തുടർച്ചയായ രണ്ടാംദിനവും ഒരു ശതമാനത്തിന് മേൽ മുന്നേറ്റം നേടിയത് റീറ്റെയ്ൽ നിക്ഷേപകരുടെ പിന്തുണയിലാണ്. 14653 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിക്ക് 14700 പോയിന്റ് പിന്നിടാനായാൽ വിപണിയിൽ ബുള്ളിഷ് ട്രെൻഡിന് തുടക്കമായേക്കാം. 14900-15000 പോയിന്റിൽ നിഫ്റ്റി വൻ വില്പന സമ്മർദ്ദം നേരിട്ടേക്കാം. 14500, 14400 പോയിന്റുകളിൽ നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 14730 പോയിന്റിലായിരിക്കും നിഫ്റ്റിയുടെ ആദ്യ പ്രധാന കടമ്പ.

ഇന്നലെ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നൽകിയ ബാങ്കിങ്, ഫിനാൻഷ്യൽ , മെറ്റൽ, ഇൻഫ്രാ സെക്ടറുകൾക്കൊപ്പം എഫ്എം സിജി, ഐടി, ഫാർമ സെക്ടറുകളും ശ്രദ്ധിക്കുക.. ആക്സിസ് ബാങ്ക്,എച്എഫ്സി ബാങ്ക്, ഐ സിഐസിഐ ബാങ്ക്, ടിവിഎസ് മോട്ടോർസ്, ഐഷർ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂണിലിവർ , എസ്ബിഐ, റിലയൻസ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റി

ആക്സിസ് ബാങ്കിന്റെ റിസൾട്ടിന്റെ പിൻബലം ബാങ്കിങ്സെക്ടറിന് ലഭ്യമായേക്കാം. ഇന്നലെ ഒന്നര ശതമാനം മുന്നേറി 32735 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ 33000, 33300 പോയിന്റുകളിലാണ്. 32300 പോയിന്റിൽ ബാങ്കിങ് സൂചിയ്ക്കക്ക് പിന്തുണ ലഭ്യമായേക്കും.

റിസൾട്ടുകൾ

ആക്സിസ് ബാങ്കിന്റെ മുൻ പാദത്തിൽ നിന്നും ഇരട്ടിയിലധകമായി ഉയർന്ന അറ്റാദായവും, മുൻ വർഷത്തിൽ നിന്നും 11% വളർച്ച സ്വന്തമാക്കിയ പലിശ വരുമാനവും ഓഹരിക്ക് അനുകൂലമാണ്. ബജാജ് ഫൈനാൻസിന്റെയും, എച്ച്ഡിഎഫ്സി എഎംസിയുടെയും, എ ബി ബി യുടെയും , നിപ്പോൺ ലൈഫ് , ഹിന്ദ് സിങ്ക് എന്നിവയുടെയും വിപണി പ്രതീക്ഷകൾക്കപ്പുറമെത്തിയ ഫലപ്രഖ്യാപനങ്ങൾ ഇന്ന് വിപണിക്കനുകൂല സാഹചര്യമാണൊരുക്കുന്നത്. മാരുതിയുടെയും , ബ്രിട്ടാനിയയുടെയും ലക്‌ഷ്യം തെറ്റിയ ഫലപ്രഖ്യാപനങ്ങൾ ഓട്ടോ , എഫ് എം സി ജി മേഖലകൾക്ക് ക്ഷീണമായേക്കാം

ബൈക്കിംഗ് സെക്ടർ

ടി വി എസ് മോട്ടോഴ്സിന്റെ മൂന്നിരട്ടി വളർച്ച നേടിയ ലാഭക്കണക്കുകളും , 47% വളർച്ച നേടിയ വില്പനകണക്കുകളും ഓഹരിക്കും, ബൈക്ക്സെക്ടറിന് തന്നെയും ഇന്ന് മുന്നേറ്റംനൽകിയേക്കാം. ഐഷർ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നിവ ശ്രദ്ധിക്കുക.

ഇന്നത്തെ റിസൾട്ടുകൾ

ബജാജ് ഫിൻസേർവ്, ബയോകോൺ, ബോംബെ ഡൈയിങ്, കാർബോറാൻഡം, ചെന്നൈ പെട്രോളിയം, എൻകെ വീൽസ്, കെപിഐടി ടെക്ക് , മാസ്ടെക് മുതലായ കമ്പനികളടക്കം ഇന്ന് ഫലപ്രഖ്യാപനം നടത്തുന്നതും ശ്രദ്ധിക്കുക.

സ്വർണം, ക്രൂഡ്

ഇന്നത്തെ ഫെഡ് റിസേർവ് പ്രഖ്യാപനങ്ങളും, അമേരിക്കൻ ജിഡിപി കണക്കുകളും സ്വർണത്തിനും വളരെ പ്രധാനപെട്ടതാണ്. 1800 ഡോളറിന് താഴെ കൺസോളിഡേറ്റ് ചെയ്യുന്ന സ്വർണം റേഞ്ച് ബൗണ്ട് ചലനങ്ങളിൽ തുടർന്നേക്കാം.

പതിയെ മുന്നേറുന്ന ക്രൂഡ് , അമേരിക്കൻ ഇക്കണോമിക് ഡേറ്റകളുടെ പിൻബലത്തിൽ ഈ ആഴ്ച പ്രതീക്ഷിക്കുന്നു.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary: Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com