ADVERTISEMENT

ആപ്പിളിന്റെയും, ഫേസ്ബുക്കിന്റെയും മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ ഡൗ ജോൺസ്‌ ഫ്യൂച്ചർ നേട്ടത്തോടെ വ്യാപാരം നടത്തി. പിന്നാലെ ഏഷ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചരിക്കുന്നു. ഇത് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. സിംഗപ്പൂരിൽ നിഫ്റ്റി ഫ്യൂച്ചർ നേട്ടത്തോടെ വ്യാപാരം തുടരുന്നതും നമ്മുടെ വിപണിക്ക് അനുകൂലമാണ്.

അമേരിക്കൻ ഫെഡ് & ഏണിങ് 

അമേരിക്കൻ ഫെഡ് റിസേർവ് പലിശ നിരക്കുകൾ പൂജ്യത്തിനടുത്ത് തന്നെ നിലനിർത്താനും, അൾട്രാ അക്കൊമൊഡേറ്റീവ് പോളിസി പിന്തുടരാനും തീരുമാനിച്ചത് അമേരിക്കയിൽ കൂടുതൽ വളർച്ച ഉറപ്പു വരുത്തുന്നു. മൈക്രോസോഫ്ടിന്റെയും , ബോയിങ്ങിന്റെയും , ബയോടെക് ആംഗൻറെയും റിസൾട്ട് തിരുത്തലുകൾ ഫെഡ് പ്രഖ്യാപനങ്ങൾ കാത്തു നിന്ന ഡൗ ജോൺസിന് മുന്നേറ്റം നിഷേധിച്ചപ്പോൾ, ആൽഫബെറ്റ് എസ്&പി500 സൂചികക്ക് റെക്കോർഡ് മുന്നേറ്റം നൽകി. ഇന്നലെ അമേരിക്കൻ വിപണി അവസാനിച്ച ശേഷം പ്രഖ്യാപിച്ച ഫേസ്ബുക്കിന്റേയും, ആപ്പിളിന്റെയും ത്രസിപ്പിക്കുന്ന റിസൾട്ടുകൾ ഇന്ന് വിപണിയുടെ പ്രതീക്ഷയാണ്.. 

നിഫ്റ്റി

റിലയസൻസിന്റെയും, ബാങ്കിങ് , ഫിനാൻഷ്യൽ ഓഹരികളുടെയും തോളിലേറി തുടർച്ചയായ മൂന്നാം ദിവസവും മുന്നേറിയ ഇന്ത്യൻ വിപണി കോവിഡ് മഹാമാരിക്കിടയിലും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. മെറ്റൽ, റിയൽറ്റി, ഫാർമ സെക്ടറുകളിലെ ലാഭമെടുക്കൽ ഒഴിച്ച് നിർത്തിയാൽ ഇന്ത്യൻ വിപണി ഇന്നലെ സമഗ്രമായ മുന്നേറ്റമാണ് നേടിയത്. 15100 പോയിന്റിലെ ’’കഠിന’’ കടമ്പ കടക്കാൻ ഇത്തവണ രാജ്യാന്തര വിപണിയുടെ പിന്തുണയും, മികച്ച ഫലപ്രഖ്യാപനങ്ങളും തുണച്ചേക്കും. 14730 പോയിന്റിലും, 14600 പോയിന്റിലും നിഫ്റ്റിക്ക് മികച്ച പിന്തുണ പ്രതീക്ഷിക്കുന്നു.

ബാങ്കിങ് , ഫിനാൻഷ്യൽ സെകട്ടറുകളിലെ വാങ്ങൽ തുടർന്നേക്കാം. എച്ച്ഡിഎഫ് സി ബാങ്കും , ആക്സിസ് ബാങ്ക്, എസ്ബിഐതുടങ്ങിയവയും, മികച്ച പ്രവർത്തന ഫലത്തിന്റെ പിൻബലത്തിൽ ബജാജ് ഫൈനൻസും, വിദേശ ഫണ്ടുകളുടെ പുറത്ത് റിലയൻസും ഇന്നും നിഫ്റ്റിക്ക് മുന്നേറ്റം നൽകാം.. റിലയൻസ്, എസ്ബിഐ, ടാറ്റ മോട്ടോർസ്, ഐഷർ, കൊടക് മഹിന്ദ്ര ബാങ്ക്, കെ പി ഐ ടി ടെക് , ജിഎച്ച്സിഎൽ, കെഎസ്ബി, ടാറ്റ കമ്മ്യൂണിക്കേഷൻ, സെക്യൂരിറ്റി ഇന്റലിജൻസ് സെർവിസസ് മുതലായവ ശ്രദ്ധിക്കുക. 

ഓട്ടോ സെക്ടർ 

ടിവിഎസ് മോട്ടോഴ്‌സ് നൽകിയ കുതിപ്പിന്റെ പിൻബലത്തിൽ ഇന്നലെ മുന്നേറ്റം നേടിയ ഓട്ടോ ഓഹരികൾ ഇന്നും കുതിപ്പ് തുടർന്നേക്കാം. മാരുതി ഈ നിരക്കിൽ വാങ്ങാൻ പരിഗണിക്കാവുന്നതാണ്.  ബജാജ് ഓട്ടോ ഇന്ന് ഫലപ്രഖ്യാപനം നടത്തുന്നത് ശ്രദ്ധിക്കുക.

എഫ്&ഓ എക്സ്പയറിയും, വിദേശ ഫണ്ടുകളും

ഇന്നലെ ആഭ്യന്തര ഫണ്ടുകൾക്കൊപ്പം വിദേശഫണ്ടുകളും ഇന്ത്യൻ വിപണിയിൽ വാങ്ങലുകാരായതും ശ്രദ്ധിക്കുക. ഷോർട് കവറിംഗുകൾ ഇന്ന് വിപണിക്ക് തുണയായേക്കാം. 

ഓഎൻജിസിക്ക് പകരം ആര്?

ഓഎൻജിസിക്ക് പകരം ടാറ്റ സ്റ്റീലോ , വിപ്രോയോ സെൻസെക്‌സിലേക്ക് പരിഗണിക്കപ്പെടുന്നത് ഇരു ഓഹരികൾക്കും അനുകൂലമാണ്. ടാറ്റ സ്റ്റീലും, വിപ്രോയും അതി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കുക. 

റിസൾട്ടുകൾ

ഹിന്ദ് യൂണിലിവർ, ബജാജ് ഓട്ടോ, ടൈറ്റാൻ, അംബുജ സിമന്റ് , എയു സ്‌മോൾ ഫിനാൻസ്, കൊറൊമാൻഡാൽ, ഡൽമിയ ഭാരത്, എംബസി ഓഫീസ്, ബജാജ് ഹോൾഡിങ്‌സ്, ഇന്ത്യ മാർട്ട് ഇന്റർമെഷ്, ഇക്വിറ്റാസ് ബാങ്ക്, ലോറസ് ലാബ്സ്, എൽ& ടി ഫിനാൻസ്, എക്സൈഡ് , മോത്തിലാൽ ഒസ്വാൾ, ശ്രീറാം ഫൈനാൻസ്,റെയിൻ , പെർസിസ്റ്റന്റ് സിസ്റ്റംസ്, സ്റ്റെർലൈറ്റ് ടെക് , സെൻസാർ ടെക്ക് മുതലായ കമ്പനികളുടേയും ഫലപ്രഖ്യാപനം ഇന്നുണ്ട്. ഇവയെല്ലാം ശ്രദ്ധിക്കുക.

സ്വർണം

അമേരിക്കൻ ഫെഡിന്റെ പലിശ നിരക്കുകൾ പൂജ്യത്തിനടുത്ത് നിലനിർത്താനുള്ള തീരുമാനം ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകി. സ്വർണം 1800 ഡോളർ കടന്ന് കുതിച്ചേക്കാം.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിനും, അമേരിക്കൻ എണ്ണശേഖരം ഉയരുന്നതിനിടയിലും അനുകൂല ഫെഡ് പ്രഖ്യാപനം പ്രതീക്ഷിച്ച ക്രൂഡ് മുന്നേറ്റം നേടി. ഇന്നും ഈ മുന്നേറ്റം തുടർന്നേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ്: 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com