ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഉയർന്ന വിലയാണ്. മൂന്ന് ദിവസമായി ഒരേ വില തുടർന്ന ശേഷം തിങ്കളാഴ്ച സ്വർണ വിലവർധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്.  എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 0.06 ശതമാനം അഥവാ 27 രൂപ കുറഞ്ഞ് 10 ഗ്രാമിന് 47,292 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,789.02 ഡോളറിലെത്തി. 1800 ഡോളറിന്റെ കടമ്പ കടക്കാനാവാതെ  പോയത് സ്വർണത്തിൽ ചെറു തിരുത്തലിന് കാരണമായേക്കാം.1800 ഡോളർ  കടന്നാൽ സ്വർണത്തിൽ റാലി പ്രതീക്ഷിക്കാം എന്ന് വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com