ADVERTISEMENT

സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷം സ്വർണ വില ബുധനാഴ്ച ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയും പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച്  ഗ്രാമിന് 4420 രൂപയിലും  പവന് 35,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഉയർന്ന വിലയായിരുന്നു. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു. രാജ്യാന്തര  വിപണിയിൽ ഇന്നലെയും ഔൺസിന് 1800 ഡോളർ കടമ്പയിൽ വില്പന സമ്മർദ്ദം നേരിട്ട സ്വർണം ഇന്ന് 1770ലപോയിന്റിൽ ചവിട്ടി അടുത്ത കുതിപ്പിന് കരുത്ത് തേടുകയാണ്. 1800 ഡോളറിലെ കടമ്പ കടന്ന് 1810  ഡോളറിനു മുകളിൽ ക്ലോസ് ചെയ്താൽ സ്വർണം അടുത്ത റാലി ആരംഭിക്കുമെന്ന് വിദഗ്ദർ പറഞ്ഞു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com