ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ കൂടി 4400 രൂപയും പവന് 80 രൂപ കൂടി  35,200 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,360 രൂപ ചൊവ്വാഴ്ച രേഖപ്പെടുത്തിയ ശേഷം  സ്വർണ വില  ബുധനാഴ്ച ഇടിഞ്ഞിരുന്നു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയും പവന് 240 രൂപ കുറഞ്ഞ്  35,120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു.അതേ സമയം  രാജ്യാന്തര  സ്വർണ  വില വീണ്ടും 1800 ഡോളറിലെ കെട്ട് പൊട്ടിക്കുന്നതിനുള്ള ശ്രമത്തിലാണ്. 1780 ഡോളറിൽ ക്രമപ്പെടുന്ന സ്വർണ വില 1810 ന് മുകളിൽ അടുത്ത റാലി  ആരംഭിച്ചേക്കും എന്ന് വിദഗ്ധർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com