ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. ഈ മാസത്തെ ഏറ്റവും വലിയ വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 4450 രൂപയിലും പവന് 35,600 രൂപയിലും ആണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 77 രൂപയാണ്. സ്വർണം ഗ്രാമിന് 10 രൂപ കൂടി 4400 രൂപയും പവന് 180 രൂപ കൂടി  35,200 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി പവന് 580 രൂപ സ്വർണത്തിന് വർധിച്ചു. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു.പവന് 35,040 എന്ന നിരക്കിലായിരുന്നു വില. അതേ സമയം രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 1,814.33 ഡോളറായി. അമേരിക്കൻ ബോണ്ട് വരുമാനം കുറഞ്ഞു തുടങ്ങിയതിന്റെ ചുവട് പിടിച്ച് ഇന്നലെ രാജ്യാന്തര സ്വർണ വില 1800 ഡോളർ കടമ്പ കടന്ന്  മുന്നേറി. 1830 നിരക്കിൽ ക്രമപ്പെടുന്ന സ്വർണത്തിന്റെ അടുത്തലക്ഷ്യം 1860 ഡോളറും1880 ഡോളറുമാണ് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com