ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണ വിലയിൽ മാറ്റമില്ല. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിൽ  ആണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച മുതൽ ഗ്രാമിന് 4460 രൂപയിലും പവന് 35,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തെ മൂന്നു ദിവസങ്ങളിലായി പവന് വർധിച്ചത് 660 രൂപയാണ്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,831.72 ഡോളറിലെത്തി. കഴിഞ്ഞ മുപ്പത് ദിവസങ്ങൾ കൊണ്ട് 100 ഡോളറിലധികം മുന്നേറ്റം നേടിയ രാജ്യാന്തര  സ്വർണ വില അടുത്ത കുതിപ്പിന്  മുൻപ് ചെറുതിരുത്തലിന് വിധേയമായേക്കും.1860 ഡോളറാണ്  സ്വർണത്തിന്റെ  അടുത്ത  ലക്‌ഷ്യമെന്നു വിദഗ്ധർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com