ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഒരേ വില തുടർന്ന ശേഷം സ്വർണ വിലയിൽ വെള്ളിയാഴ്ച വർധന. ഗ്രാമിന്  15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 4465 രൂപയും പവന് 35,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4450 രൂപയും പവന് 35,600 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 35,760 രൂപയാണ് സ്വർണത്തിനു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. രാജ്യാന്തര വിപണിയിൽ ബുധനാഴ്ച ബോണ്ട്  വരുമാന  വർദ്ധന സ്വർണത്തിന്റെ കുതിപ്പിനും  തടയിട്ടെങ്കിലും, ഇന്നലെ അത് കുറഞ്ഞത് സ്വർണത്തിനും  അനുകൂലമായി. ആർബിഐ അടുത്ത സോവറിൻ ഗോൾഡ് ബോണ്ട്  വില്പന  പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച  ആരംഭിക്കുന്ന ആദ്യ  ശ്രേണിയുടെ  വില്പന 21ന്  അവസാനിക്കും. ഇന്ന് അക്ഷയ തൃതീയ ആഘോഷത്തോടനുബന്ധിച്ച് ഇ ഗോള്‍ഡ് വിൽപ്പനയിൽ വർധന പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com