ADVERTISEMENT

കോവിഡ് സ്വര്‍ണ വിപണിയെ ലോക്ഡൗണ്‍ ചെയ്തിരിക്കുമ്പോള്‍ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകളെ (ഇ ടി എഫുകള്‍) ആശ്രയിക്കാം. അക്ഷയ തൃതീയ ദിനത്തില്‍ വീട്ടിലിരുന്നു തന്നെ ഗോള്‍ഡ് ഇ ടി എഫുകള്‍ വാങ്ങുമ്പോള്‍ ഈ ദിവസത്തിന്റെ ഐശ്വര്യത്തോടൊപ്പം മികച്ച ഒരു നിക്ഷേപം കൂടി സ്വന്തമാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ കുറവ് മൂലം ആഭ്യന്തര വിപണിയിലും വില കുറഞ്ഞിരിക്കുകയാണ്. ഇതും ഈ അക്ഷയ തൃതീയ ദിനത്തില്‍ ഗോള്‍ഡ് ഇ ടി എഫുകള്‍ക്ക് അനുകൂലമാകും. സ്വര്‍ണം സൂക്ഷിച്ചുവെക്കുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങളും സംശുദ്ധിയെക്കുറിച്ചുള്ള സംശയവും മൂലം സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിച്ചു നില്‍ക്കുന്നവര്‍ക്ക് ഗോള്‍ഡ് ഇ ടി എഫുകള്‍ മികച്ച നിക്ഷേപ മാര്‍ഗമാണ്. ചെറിയ തുകകള്‍ നിക്ഷേപിക്കാമെന്നതും ഡിജിറ്റലായി നടക്കുന്ന ഇടപാടുകള്‍ എളുപ്പമാണെന്നതും ഇ ടി എഫിന്റെ സുതാര്യത ഉറപ്പുവരുത്തുന്നുണ്ട്. 

∙ഓപ്പണ്‍ എന്‍ഡഡ് ആയിട്ടുള്ള ഒരു മ്യൂച്വല്‍ ഫണ്ടാണ് ഗോള്‍ഡ് ഇ ടി എഫ്. 

∙99.5 ശതമാനം സംശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണത്തെയാണ് ഓരോ ഗോള്‍ഡ് ഇ ടി എഫ് യൂണിറ്റും പ്രതിനിധാനം ചെയ്യുന്നത്. 

∙ പണിക്കൂലിയില്ലാതെ സ്വന്തമാക്കാന്‍ ഇ ടി എഫിലൂടെ കഴിയുന്നു. സ്വര്‍ണത്തിന്റെ അതേ നിരക്കില്‍ സുതാര്യമായി ഇടപാടുകള്‍ നടത്താനും കഴിയുന്നു. 

∙ഇ ടി എഫ് യൂണിറ്റുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡ് ചെയ്യാന്‍ കഴിയുന്നതിനാല്‍ പണമാക്കി മാറ്റാനും എളുപ്പമാണ്. 

∙സ്വര്‍ണം സൂക്ഷിച്ചുവെക്കുന്നതിന്റെ സുരക്ഷാ പ്രശ്‌നങ്ങളും ഡിജിറ്റല്‍ ഗോള്‍ഡായ ഇ ടി എഫിന്റെ കാര്യത്തില്‍ ഉദിക്കുന്നില്ല. 

∙അത്യാവശ്യഘട്ടങ്ങളില്‍ ഗോള്‍ഡ് ലോണുകള്‍ക്ക്  ഇ ടി എഫുകള്‍ ഈടായി നല്‍കാനും സാധിക്കും.

കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വവും റിസ്‌കുമാണ് നിക്ഷപകരെ സ്വര്‍ണത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. 2020-21 സാമ്പത്തിക വര്‍ഷം ഗോള്‍ഡ് ഇ ടി എഫില്‍ 6,918 കോടിയുടെ നിക്ഷേപം ഒഴുകിയെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ നാലു മടങ്ങ് അധികമായിരുന്നു ഇത്. ഗോള്‍ഡ് ഇ ടി എഫുകള്‍ പ്രതിമാസം 8.65 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 2020 മെയ് മാസത്തിലെ 33,611 ഫോളിയോകള്‍ 2021 മാര്‍ച്ചിലെത്തിയപ്പോള്‍ 2,09,614 ആയി. കഴിഞ്ഞ വര്‍ഷം പുതുതായി 9,13,600 പേരാണ് ഗോള്‍ഡ് ഇ ടി എഫില്‍ നിക്ഷേപം നടത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി സര്‍വീസസ് വിഭാഗം മേധാവിയാണ്

English Summary: Invest in Gold ETF in Todays Akshaya Tritiya

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com