ADVERTISEMENT

സംസ്ഥാനത്ത്  സ്വർണ വില  കുതിക്കുന്നു.  കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമാണ് ഇന്നത്തെ സ്വർണ വില.ശനിയും ഞായറും ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയിലും ആയിരുന്നു വ്യാപാരം നടന്നത്. മാർച്ചിലെ ഏറ്റവും ഉയർന്ന വില 34,440 രൂപയും, ഏപ്രിൽ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 36,080 രൂപയും ആയിരുന്നു. ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. അതായത് പവന് 15 ദിവസത്തിനുള്ളിൽ 1080 രൂപ വർധിച്ചു, അതേ സമയം അമേരിക്കൻ ബോണ്ട് മുന്നേറ്റത്തിൽ ബുധനാഴ്ച ഇടിവ് രേഖപ്പെടുത്തിയ രാജ്യാന്തര സ്വർണവില ഫണ്ടുകളുടെ വാങ്ങലിന്റെ കൂടി പശ്ചാത്തലത്തിൽ കുതിപ്പ് തുടരുകയാണ്. ഔൺസിന് 1860 ഡോളറാണ് സ്വർണത്തിന്റെ അടുത്ത ലക്‌ഷ്യം. ഇന്നാരംഭിക്കുന്ന സോവറിൻ  ഗോൾഡ് ബോണ്ടിന്റെ ആദ്യ ഘട്ട വില്പന 21ന് അവസാനിക്കും. സെപ്തംബർ വരെ ആറു ഘട്ടങ്ങളിലാണ് സോവറിൻ ബോണ്ട് വില്‍പ്പന നടക്കുക.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com