ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ റെക്കോർഡ് വർധന. സ്വർണത്തിന് കഴിഞ്ഞ രണ്ടുമാസത്തിലെ ഏറ്റവും ഉയർന്ന വില ഇന്ന് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4545 രൂപയും പവന് 36,360 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പവന് 760 രൂപയാണ് കൂടിയത്. മാർച്ച്‌ മാസം ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 34,440 രൂപയും, ഏപ്രിൽ മാസം  ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത്  36,080 രൂപയും ആയിരുന്നു. ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. അതേ സമയം രാജ്യാന്തര വിപണിയിൽ ക്രമപ്പെട്ട് നിന്ന ബോണ്ട് യീൽഡിന്റെയും, മിഡിൽ ഈസ്റ്റിലെ യുദ്ധസമാന സാഹചര്യങ്ങളുടെയും പിൻബലത്തിൽ സ്വർണം ഇന്നലെ വീണ്ടും മുന്നേറ്റം തുടർന്നു. 1888 ഡോളറാണ്  സ്വർണത്തിന്റെ  അടുത്ത ലക്‌ഷ്യമെന്നു വിദഗ്ദർ പറഞ്ഞു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com