സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. സ്വർണത്തിന് കഴിഞ്ഞ രണ്ടുമാസത്തിലേ ഏറ്റവും ഉയർന്ന വിലയിലാണ് ബുധനാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4545 രൂപയിലും പവന് 36,360 രൂപയിലുമാണ് ഇന്നലെ മുതൽ വ്യാപാരം നടക്കുന്നത്. മാർച്ചിൽ ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 34,440 രൂപയും, ഏപ്രിൽ മാസം ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 36,080 രൂപയും ആയിരുന്നു. ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 1, 2 തീയതികളിലായിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,870 ഡോളറിലെത്തി. സ്വർണം 1870 ഡോളർ മേഖലയിൽ ക്രമപ്പെടുന്നത് അടുത്ത അവസരത്തിനായാണ്. 2000 ഡോളറിന് മുൻപ് സ്വർണത്തിന് സാങ്കേതിക പ്രതിരോധമില്ല.
English Summary : Gold Price Today in Kerala