ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുമോ

HIGHLIGHTS
  • ജൂണ്‍ അവസാനത്തോടെ നിരക്കു കുറഞ്ഞേക്കും
SHARE

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കും. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, പി പി എഫ്, സുകന്യ സമൃദ്ധി തുടങ്ങിയ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ ജൂണ്‍ അവസാനത്തോടെ  കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ജൂലായ് ഒന്നു മുതല്‍ ഇത്തരം സമ്പാദ്യപദ്ധതികളുടെ പലിശ നിരക്ക് കുറയും. സാധാരണ നിലയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുനഃപരിശോധിക്കാറുണ്ട്. ജനകീയ സമ്പാദ്യ പദ്ധതികളായ ഇവയുടെ പലിശ നിരക്കില്‍ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നുവെങ്കിലും പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനഹിതം ഭയന്ന് പിന്‍വലിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, സീനിയര്‍ സിറ്റിസണ്‍ സ്്കീം എന്നിവയ്ക്കെല്ലാം തീരുമാനം ബാധകമാണ്. നിലവില്‍ പെണ്‍കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയ്ക്കാണ് നിലവില്‍ ലഘുസമ്പാദ്യ പദ്ധതികളില്‍ മുന്തിയ പലിശ നിരക്കുള്ളത്.

നിലവിലെ നിരക്ക്

15 വര്‍ഷത്തേയ്ക്ക് കാലാവധിയുള്ള പി പി എഫ് നിക്ഷേപത്തിന് 7.1 ശതമാനമാണ് പലിശ. അഞ്ച് വര്‍ഷത്തിന് ശേഷം ഭാഗീകമായി തുക പിന്‍വലിക്കാം. വര്‍ഷം 500 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. സുകന്യ സമൃദ്ധി യോജനയുടെ പലിശ 7.6 ശതമാനമാണ്. ഒരു വീട്ടില്‍ പെണ്‍കുട്ടികളുടെ എണ്ണമനുസരിച്ച് രണ്ട് അക്കൗണ്ട് വരെയാകാം. മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ 60 വയസ് തികഞ്ഞവര്‍ക്ക്് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.4 ശതമാനം വരെയാണ് പലിശ നിരക്ക്. വര്‍ഷത്തില്‍ നാല് പ്രാവശ്യമായി പലിശ ലഭിക്കും.

സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്ന അഞ്ച് വര്‍ഷ നിക്ഷേപ പദ്ധതിയ്ക്ക് പലിശ 6.8 ശതമാനമാണ്. വാര്‍ഷീക അടിസ്ഥാനത്തിലാണ് കോംപൗണ്ടിങ്. തുക കാലാവധി എത്തുമ്പോഴേ ലഭിക്കൂ.

English Summary : Details of Small Savings Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA