ADVERTISEMENT

സംസ്ഥാനത്ത് റെക്കോർഡ് കുറിച്ച് വീണ്ടും സ്വർണ വില.കഴിഞ്ഞ രണ്ടുമാസത്തിലേ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4560 രൂപയും പവന് 36,480 രൂപയും ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന്  78 രൂപ. സ്വർണം ഗ്രാമിന് 4545 രൂപയിലും പവന് 36,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.മാർച്ച്‌ മാസം ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 34,440 രൂപയും, ഏപ്രിൽ മാസം ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത്  36,080 രൂപയും ആയിരുന്നു. ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആണ്. പവന് 35,040 എന്ന നിരക്കായിരുന്നു.അതേ സമയം രാജ്യാന്തര വിപണിയിൽ ഫെഡ് റിപ്പോർട്ട് ഭയം ഇന്നലെ സ്വർണത്തിന് ഏറ്റവും വലിയ ചാഞ്ചാട്ടമാണ് നൽകിയത്. 50 ഡോളറിനടുത്ത്  ചാഞ്ചാടിയ സ്വർണത്തിന് ബോണ്ട് വരുമാന വീഴ്ച ഇന്നനുകൂലമാകും. സ്വർണത്തിന്റെ അടുത്ത ലക്ഷ്യം 1888 ഡോളർ ആയിരിക്കുമെന്ന് വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com