ADVERTISEMENT

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ടുമാസത്തിലേ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4560 രൂപയിലും പവന് 36,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മാർച്ച്‌ മാസം ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 34,440 രൂപയും, ഏപ്രിൽ മാസം ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത്  36,080 രൂപയും ആയിരുന്നു. ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. രാജ്യാന്തര വിപണിയിൽ ബോണ്ടിലെയും, ഡോളറിലെയും വീഴ്ചകൾ ഇന്നലെ സ്വർണത്തിന് നേട്ടമാക്കാനായില്ല. 1910 ഡോളർ കടന്നാൽ സ്വർണത്തിൽ അടുത്ത റാലി ആരംഭിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

English Summary : Gold Price Today in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com