ജ്വല്ലറി അനുസരിച്ച് സ്വർണവില മാറുമോ? വില കണക്കാക്കുന്ന ഘടകങ്ങൾ എന്തൊക്കെ

HIGHLIGHTS
  • സ്വർണക്കടയിലേക്കു പോകുന്നവർക്ക് കൈയിലുള്ള പണത്തിന് എത്ര സ്വർണം കിട്ടുമെന്ന ധാരണ വേണം
Gold-Chains
SHARE

പത്രം കിട്ടിയാൽ വെറുതെയാണെങ്കിലും സ്വർണവില വായിച്ചു നോക്കാത്ത വീട്ടമ്മയുണ്ടോ? സ്വർണം വാങ്ങിയില്ലെങ്കിലും സ്വർണത്തിന്റെ വില അറിയാനുള്ള ആഗ്രഹം നമ്മുടെ ഒരു വികാരമാണ്. ഇനി സ്വർണം വാങ്ങാൻ പദ്ധതിയുണ്ടെങ്കിലോ. അതിനായി ഇന്നത്തെ സ്വർണ വിലയും നോക്കി സ്വർണക്കടയിലേക്കു പോകുന്നവർ കൈയിലുള്ള പണത്തിനനുസരിച്ച് എത്ര സ്വർണം ലഭിക്കും എന്ന് ധാരണയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇ ഗോൾഡും സ്വർണ ഇടിഎഫും ഒക്കെയുണ്ടെങ്കിലും സ്വർണം ജ്വല്ലറിയിൽ തന്നെ പോയി വാങ്ങണം എന്നുള്ളവർ വില സംബന്ധിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. ഉയർന്ന തോതിൽ സ്വർണ നിക്ഷേപം നടത്തുന്നവർ മാത്രമല്ല ഒരു പവൻ  സ്വർണം വാങ്ങുന്നവരും ഇക്കാര്യം മനസിലാക്കിയിരിക്കണം. വിപണിയിൽ  രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കപ്പെടുന്നത്. 

ജ്വല്ലറികളിൽ വില കണക്കാക്കുന്നത് എങ്ങനെ? 

നിങ്ങൾ സന്ദർശിക്കുന്ന ജ്വല്ലറിയുടെ തരം അനുസരിച്ചു വില വ്യത്യാസപ്പെട്ടിരിക്കും. സാധാരണഗതിയിൽ ജ്വല്ലറിയിൽ ആഭരണങ്ങളുടെ വില കണക്കാക്കുന്നത് നിലവിലെ സ്വർണ വില, പരിശുദ്ധി, ചാർജ്, സ്വർണ്ണത്തിന്റെ തൂക്കം, ജിഎസ്ടി എന്നിവ അടിസ്ഥാനമാക്കിയാണ്. ഒപ്പം ആഭരണങ്ങളുടെ നിർമാണ രീതി, ഫിനിഷിങ്, അതിന്റെ ഡിസൈൻ, കൊത്ത് പണികൾ, അലങ്കാരപണികൾ, ആഭരണത്തിൽ ഉൾപ്പെട്ട കല്ലുകൾ എന്നിവയെ ആശ്രയിച്ചും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. എന്നാൽ ചില ജ്വല്ലറികളെങ്കിലും നൂല്, അരക്ക്, കല്ല് തുടങ്ങിയവയുടെ ഭാരത്തിന്റെ ഒരു വിഹിതമെങ്കിലും യഥാർത്ഥ ഭാരമായി കൂട്ടി അതിനനുസരിച്ച് വില കണക്കാക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ തെറ്റായ കണക്കുകൂട്ടൽ കാരണം നിങ്ങൾക്ക് നഷ്ടമുണ്ടാകാം. അതിനാൽ തൂക്കത്തിലും പരിശുദ്ധിയിലുമൊക്ക നിങ്ങൾക്ക് വിശ്വാസമുള്ള ജ്വല്ലറികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ജ്വല്ലറികളിൽ പ്രധാനമായും പരിഗണിക്കുന്ന പ്രൈസ് കാൽക്കുലേഷൻ ചാർട്ട് ഇപ്രകാരം ആണ്.

1. ഏകദേശ നിർമ്മാണ നിരക്ക് ( Approximate making charge ) ഇത് സാധാരണയായി അതാത് ദിവസത്തെ ആഭരണ വിലയുടെ 10ശതമാനം മുതൽ 35 ശതമാനം വരെയെങ്കിലും ഈടാക്കുന്നുണ്ട്.

2. ആകെ നൽകേണ്ട നികുതി തുക ( Total Taxable Amount ) ഇത് സ്വർണ വിലയുടെ ഏകദേശ നിർമ്മാണ നിരക്കിന്റെ 10% കൂട്ടിയാൽ കിട്ടുന്ന തുക ആണ്

3. ജിഎസ്ടി 3%

ഇത് മൂന്നും കൂടി കണക്കാക്കിയാണ് ആഭരണ വില നിശ്ചയിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പത്രത്തിലെ സ്വർണ വില തലേ ദിവസത്തേതായിരിക്കും. അതിനാൽ സ്വർണം വാങ്ങാനുദ്ദേശിക്കുന്നവർ ജ്വല്ലറിയിൽ പോകും മുമ്പ് ഓൺലൈനില്‍ നോക്കിയാൽ അന്നത്തെ വില എത്രയാണെന്നറിയാനാകും. 

ആഭരണങ്ങൾക്കും നിക്ഷേപ ആവശ്യങ്ങൾക്കുമായി  സ്വർണം വാങ്ങുമ്പോൾ,  സ്വർണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) മുദ്രയോ, 22 കാരറ്റ് മുദ്രയോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്. 2021 ജൂൺ മാസം മുതൽ രാജ്യത്ത് BIS ഹാൾ മാർക്ക്ഡ് സ്വർണം മാത്രമേ വിൽക്കാൻ പാടുള്ളു എന്ന് കേന്ദ്ര സർക്കാർ നിയമം പാസാക്കിയിട്ടുണ്ട്.അല്ലാതെ നടത്തുന്ന എല്ലാ വില്പനയും നിയമ പ്രകാരം കുറ്റകരവുമാകും.

English Summary : How to Calculate Gold Price in Jewellery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA