ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

HIGHLIGHTS
  • സെപ്തംബര്‍ 30 വരെ സമര്‍പ്പിക്കാം
tax2
SHARE

വ്യക്തികള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. 2020-21 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സെപ്തംബര്‍ 30 വരെ സമര്‍പ്പിക്കാം. കമ്പനികള്‍ക്ക് ഐ ടി ആര്‍ ഫയല്‍ ചെയ്യാനുള്ള തീയതി നേരത്തെ നവംമ്പര്‍ 30 വരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉയര്‍ത്തിയിരുന്നു.

ആദായ നികുതി ചട്ടമനുസരിച്ച് ഐ ടി ആര്‍-1, ഐ ടി ആര്‍-4 ഫോമുകളില്‍ അപേക്ഷിക്കേണ്ട വ്യക്തികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലായ് 31 ആണ്. കമ്പനികളുടേത് ഇത് ഒക്ടോബര്‍ 31 ഉം.

കോവിഡ് രണ്ടാം വ്യാപനം പ്രതീക്ഷച്ചതിലധികം ദുരിതങ്ങള്‍ വിതച്ചതും രാജ്യവ്യാപകമായി സംസ്ഥാനങ്ങല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ഈ തീരുമാനം.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികള്‍ക്ക്  പുതിയ ഐ ടി സ്ലാബ് തിരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. വിവിധ തരത്തിലുള്ള ആദായ നികുതി ഒഴിവുകള്‍ സ്വീകരിക്കാത്തവര്‍ക്കാണ് പുതിയ സ്ലാബ്.

ഇതനുസരിച്ച് 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 5 ശതമാനമാണ് നികുതി. 5 മുതല്‍ 7.5 വരെയുള്ള രണ്ടാം സ്‌ളാബില്‍ നികുതി 10 ശതമാനം. 7.5 മുതല്‍ 10 ലക്ഷം വരെ 15 ശതമാനവും 10 മുതല്‍ 12.5 വരെ 20 ശതമാനവും നികുതി നല്‍കണം. 12.5 മുതല്‍ 15 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ 25 ശതമാനവും 15 ലക്ഷംത്തിന് മുകളില്‍ 30 ശതമാനവും നികുതി ഒടുക്കണം.

English Summary : Income Tax Return Filing Date Extended

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA