സ്വർണം വീണ്ടും സർവകാല റെക്കോർഡിലേക്ക്...?

HIGHLIGHTS
  • അമേരിക്കൻ ഫെഡറല്‍ റിസര്‍വ് നീക്കങ്ങള്‍ നിര്‍ണായകം
pig3
SHARE

ആഗോള സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ സ്വര്‍ണത്തിന്റെ പ്രസക്തി ഇനിയും വര്‍ധിക്കാനാണു സാധ്യത. പണപ്പെരുപ്പം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലും അമേരിക്കന്‍ ഫെഡറല്‍ റിസർവ് വലിയ നീക്കങ്ങളൊന്നും നടത്താനിടയില്ല എന്നതും സ്വര്‍ണത്തിന്റെ നിക്ഷേപ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. സ്‌പോട്ട് സ്വര്‍ണവില ഗ്രാമിന് 4560 രൂപ (പവന് 36,480 രൂപ) എന്ന നിലയിലാണല്ലോ ഇപ്പോള്‍ ഉള്ളത്.  ആഗോള നില കണക്കിലെടുക്കുമ്പോള്‍ പവന് 40,432 രൂപയിലേക്ക് ഉയരും എന്നാണ് വിലയിരുത്തല്‍.   

കഴിഞ്ഞ തവണ ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലെ 1451 ഡോളറില്‍ നിന്ന് 43 ശതമാനത്തോളം ഉയര്‍ന്ന് ആഗസ്റ്റിൽ 2073 ഡോളറെന്ന റെക്കോര്‍ഡിലേക്ക് സ്വര്‍ണവില ഉയർന്നു. ഓഹരി വിപണിയുടെ തകര്‍ച്ചയെ തുടര്‍ന്നാണിത്. ഇന്ത്യയിൽ പവന് 42,000 രൂപ എന്ന സർവകാല റെക്കോർഡായിരുന്നു ഇത്. എന്നാൽ  കഴിഞ്ഞ രണ്ടു ത്രൈമാസങ്ങളിലെ സ്വര്‍ണത്തിന്റെ പ്രകടനം നിരാശപ്പെടുത്തി. 

∙ഇവിടെയാണ് രാഷ്ട്രീയ അനിശ്ചിതത്വവും  കടപത്ര വരുമാനം ഉയരുന്നതും അടക്കമുള്ള ഘടകങ്ങള്‍ പരിഗണിക്കേണ്ടത്. ഓഹരി വിപണിയുടെ ഉയര്‍ന്ന മൂല്യവും ക്രിപ്‌റ്റോ കറന്‍സിയുടെ തകര്‍ച്ചയുമെല്ലാം സ്വര്‍ണത്തിന്റെ മുന്നേറ്റ സാധ്യത വര്‍ധിപ്പിക്കുന്നു.

∙അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില ഹ്രസ്വകാലത്തില്‍ ഔണ്‍സിന് 1955 ഡോളറിലേക്ക് എത്തുമെന്നും ഈ നിലയിലെ പ്രതിരോധത്തിനു ശേഷം 2060 ഡോളറിലേക്കു കുതിക്കുമെന്നും ഈ വര്‍ഷം തന്നെ പുതിയ ഉയരങ്ങള്‍  കണ്ടെത്തുമെന്നുമാണ് പ്രതീക്ഷ.

∙അമേരിക്കന്‍ ഡോളറിന്റെ തളര്‍ച്ച, ആഗോള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍, അമേരിക്കയിലും യൂറോപ്പിലും പണപ്പെരുപ്പം വളരുന്നതിനെ കുറിച്ചുള്ള ആശങ്ക, ആഗോള ഓഹരി വിപണികളിലെ സ്ഥിതിഗതികള്‍, ബിറ്റ്‌കോയിന്‍ വിലയിടിവ് തുടങ്ങിയവയും സ്വര്‍ണവില ഉയരുന്നതിന് അനുകൂലമായ ഘടകങ്ങളാണ്. 

ഇതിനിടെ സ്വര്‍ണത്തിന്റെ കുതിപ്പിന് തടയിട്ടേക്കാവുന്നത് ഫെഡറല്‍ പണ നയം സംബന്ധിച്ച് ഉണ്ടായേക്കാവുന്ന തന്ത്രപരമായ മാറ്റങ്ങള്‍ തന്നെ. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടല്‍, അമേരിക്കയിലെ തൊഴില്‍ സാധ്യതകളുടെ ഉയര്‍ച്ച, കോവിഡ് വാക്‌സിന്‍ വിപുലവും വിജയകരവുമായി നടത്തുന്നത് തുടങ്ങിയവയെല്ലാം സ്വര്‍ണവില ഇടിയാനും വഴിയൊരുക്കും.

ലേഖകൻ കൊച്ചിയിലെ അക്യുമെന്റെ ഓൺലൈൻ വിഭാഗം ഡയറക്ടറാണ്

English Summary : How the Gold Price will Move?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA