സാമ്പത്തിക കാര്യങ്ങളിൽ ഒരു കൈസഹായം, കാത്തിരിക്കുന്നത് വലിയ അവസരം

HIGHLIGHTS
  • പുതിയ ബാച്ച് ജൂൺ 1 ന് തുടങ്ങും
family–advice
SHARE

കുടുംബത്തിന്റെ ഭാവി സാമ്പത്തിക ആവശ്യങ്ങൾ - മക്കളുടെ വിദ്യാഭ്യാസം, വിവാഹം,  വീട് നിർമിക്കൽ, റിട്ടയർ ചെയ്തതിനുശേഷം ചിലവിനു വേണ്ട പണം (റിട്ടയർമെന്റ് ഫണ്ട്) സ്വരൂപിക്കൽ  തുടങ്ങിയ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് അവരവരുടെ സാമ്പത്തികശേഷിക്കുള്ളിൽ നിന്നുകൊണ്ടുള്ള ബഡ്ജറ്റ് തയ്യാറാക്കാൻ സഹായിക്കുകയാണ് ഫിനാൻഷ്യൽ പ്ലാനറുടെ ചുമതല.  പ്ലാൻ തയ്യാറാക്കുക, തയ്യാറാക്കിയ പ്ലാൻ മനസ്സിലാക്കിക്കൊടുക്കുക, ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപ്പാക്കാൻ സഹായിക്കുക, പ്ലാൻ നടപ്പാക്കൽ നിരീക്ഷിക്കുക, കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും പുനരവലോകനം ചെയ്യുക തുടങ്ങിയവയാണ് ഈ പ്രൊഫഷന്റെ ഭാഗം. അമേരിക്ക, കാനഡ, ജപ്പാൻ, ചൈന, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, ജർമനി, തുടങ്ങി 26 രാജ്യങ്ങളിൽ  അംഗീകരിക്കപ്പെട്ടിട്ടുള്ള യോഗ്യതയാണിത്. ഇന്ത്യയിൽ ഫിനാൻഷ്യൽ പ്ലാനിങ് പ്രൊഫഷൻ ശൈശവാവസ്ഥയിലാണ്. 7.22 ലക്ഷം പേർക്ക് ഒരു ഫിനാൻഷ്യൽ പ്ലാനറേ  ഉള്ളു. അതുകൊണ്ട് ഭാവിയിൽ അതിവേഗം വളരുന്ന ഒരു തൊഴിലാകാനുള്ള സാധ്യതയാണുള്ളത്. 

അംഗീകാരം

അമേരിക്കയിലെ "ഫിനാൻഷ്യൽ പ്ലാനിങ് സ്റ്റാൻഡേർഡ്‌സ് ബോർഡ്" (FPSB Ltd. US) നൽകുന്ന സർട്ടിഫിക്കേഷൻ ആണ് "സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർCM". ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ ട്രെയിനിങ് കൊടുക്കുന്ന FPSB യുടെ കേരളത്തിലെ അംഗീകൃത വിദ്യാഭ്യാസദാതാവാണ് സി ആർ ജി അക്കാദമി ഓഫ് ഫിനാൻസ്. ഫിനാൻഷ്യൽ പ്ലാനിങ് പ്രൊഫഷനലുകൾക്ക് ആവശ്യമായ  അറിവുകളാണ് പഠനവിഷയം.സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് സാമ്പത്തിക മേഖലകളിൽ ജോലി ലഭിക്കാനുള്ള അവസരങ്ങളുണ്ട്.

പുതിയ ബാച്ച് ജൂൺ 1 ന്  തുടങ്ങും. 10 മാസത്തെ കോഴ്സ് ആണ്. ആഴ്ചയിൽ 3 ദിവസം ക്ലാസ് ഉണ്ടാകും. ഈപ്രൊഫഷണലുകളുടെ സേവനങ്ങൾ ബാങ്കുകൾ മ്യൂച്ചൽ ഫണ്ടുകൾ ഇൻഷുറൻസ് കമ്പനികൾ ബ്രോക്കറേജ്, സാമ്പത്തിക ആസൂത്രണ സ്ഥാപനങ്ങൾ എന്നിവ തേടുന്നുണ്ട്

വിവരങ്ങൾക്ക്

Gopinathan Nair C R,  Managing Director, CRG WEALTH & CRG Academy of Finance

Web address: https://crgacademy.in/ Mob: 953 953 09 09

English Summary: Job Opportunity in Financial planning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA