എസ്‌ഐപിയും മുടങ്ങിയോ? പിഴ കൊടുക്കണോ ?

HIGHLIGHTS
  • മൂന്ന് മാസത്തേയ്ക്ക് അടച്ചില്ലെങ്കിൽ എസ്ഐപി മുടങ്ങും
mf1
SHARE

നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി തവണകള്‍ അടയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണോ നിങ്ങള്‍ ? 

വിഷമിക്കേണ്ട ആവശ്യമില്ല, ഏതാനും എസ്‌ഐപി മുടങ്ങിയാലും മ്യൂച്വല്‍ ഫണ്ട്‌ കമ്പനികള്‍ പിഴ ഈടാക്കില്ല . എന്നാല്‍ തുടര്‍ച്ചയായി മൂന്ന്‌ മാസത്തേക്ക്‌ പേമെന്റ്‌ുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ എസ്‌ഐപി സ്വയമേവ റദ്ദാക്കപ്പെടും.

മാത്രമല്ല മറ്റേതൊരു ഇഎംഐയും പോലെ എസ്‌ഐപി അടവ്‌ മുടങ്ങിയാലും ബാങ്കുകള്‍ നിക്ഷേപകരില്‍ നിന്നും ബൗണ്‍സിങ്‌ ചാര്‍ജ്‌ ഈടാക്കും . എസ്‌ഐപി തുക പോലുമില്ലാത്ത നിക്ഷേപകര്‍ക്ക്‌ ഇത്‌ ഇരട്ടി ബാധ്യതയാണ്‌ ഉണ്ടാക്കുക. ഇവിടെ എസ്‌ഐപി തുക കണ്ടെത്താന്‍ ബുദ്ധിമുട്ട്‌ നേരിടുന്നുണ്ടെങ്കില്‍ എസ്‌ഐപിയ്‌ക്ക്‌ ഒരു ഇടവേള നല്‍കുന്നതനെ കുറിച്ച്‌ ആലോചിക്കാം.

∙എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ മികച്ച ഒരു കാര്യം നിങ്ങളുടെ നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കാനും പിന്നീട്‌ പുനരാരംഭിക്കാനും കഴിയും എന്നതാണ്‌.

എസ്‌ഐപി തത്‌കാലം നിര്‍ത്തിവെയ്‌ക്കാം

നിലവില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണങ്കിൽ എസ്‌ഐപി തവണകള്‍ അടയ്‌ക്കുന്നത്‌ നിര്‍ത്തി വെയ്‌ക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ വീണ്ടും അടച്ച്‌ തുടങ്ങാം. മുമ്പ്‌ ഈ സൗകര്യം ഉണ്ടായിരുന്നില്ല. ഇതിന്‌ പ്രത്യേക ചാര്‍ജില്ല.

എന്താണ്‌ ചെയ്യേണ്ടത്‌ ?

അടുത്ത എസ്‌ഐപി തവണ അടയ്‌ക്കേണ്ട തീയതിയക്ക്‌ 30 ദിവസം മുമ്പായി മ്യൂച്വല്‍ ഫണ്ട്‌ ഹൗസിന്‌ എസ്‌ഐപി നിര്‍ത്തുന്നതിനുള്ള അപേക്ഷ അയക്കണം. ഇതിനായി നിര്‍ദ്ദിഷ്ട അപേക്ഷ ഫോറം വഴി ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം, സാമ്പത്തിക സാഹചര്യം മെച്ചപ്പെടുന്നത്‌ വരെ ഒന്നു മുതല്‍ 6 മാസത്തേക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. വരെ വ്യത്യാസപ്പെട്ടിരിക്കും. നിരവധി അസറ്റ്‌മാനേജ്‌മെന്റ്‌ കമ്പനികളും ബ്രോക്കിങ്‌ സ്ഥാപനങ്ങളും എസ്‌ഐപി പോസ്‌ സൗകര്യം നിക്ഷേപകര്‍ക്ക്‌ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്‌.

വരുമാനം തുടരും

∙എസ്‌ഐപി തത്‌കാലത്തേക്ക്‌ നിര്‍ത്തിവെയ്‌ക്കാന്‍ അപേക്ഷിച്ചാലും എസ്‌ഐപി വഴി ഇതുവരെ ചെയ്‌ത നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം തുടര്‍ന്നും ലഭിക്കും.

∙എസ്‌ഐപി നിര്‍ത്തുക എന്നതിലൂടെ സ്‌കീമില്‍ നിന്നും പിന്‍മാറുകയല്ല. നിക്ഷേപം പിന്‍വലിക്കണം എന്നുണ്ടെങ്കില്‍ അതിന്‌ പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്‌.

∙എസ്‌ഐപി ഇടയ്‌ക്ക്‌ നിര്‍ത്തിയാല്‍ നിക്ഷേപ കാലാവധി തീരുമ്പോള്‍ ലഭിക്കുന്ന തുകയില്‍ കുറവ്‌ പ്രകടമാകായേക്കാം. പ്രതീക്ഷിച്ചതിലും വരുമാനം കുറയാന്‍ ഇത്‌ കാരണമാകും. അതിനാല്‍, എസ്‌ഐപി ഇടയ്‌ക്ക്‌ നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ലക്ഷ്യങ്ങളും നിക്ഷേപങ്ങളും പുനപരിശോധിക്കണം

English Summary: You can Pause Your SIP instead of Cancelling it

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA