ADVERTISEMENT

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മൊബൈല്‍ ആപും പോര്‍ട്ടലും ജൂണ്‍ 7 മുതല്‍ നിലവില്‍ വരുമ്പോള്‍ നികുതി ദായകര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ ആകര്‍ഷകവും ലളിതവുമായിരിക്കും www.incometax.gov.in എന്ന പോര്‍ട്ടല്‍ എന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓണ്‍ലൈന്‍ ടാക്‌സ് റിട്ടേണ്‍ ഫയലിങ് ഈ പുതിയ പോര്‍ട്ടല്‍ വഴിയായിരിക്കും. പഴയ പോര്‍ട്ടലിലെ വിവരങ്ങള്‍ പുതിയ പോര്‍ട്ടലുമായി സംയോജിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ ആറുവരെ പഴയ പോര്‍ട്ടലായ www.incometaxindiaefiling.gov.in ലഭിക്കില്ല.

ജൂണ്‍ 1 മുതല്‍ 6 വരെയുള്ള കാലയളവില്‍ ഒരു ഇടപാടും നടത്താന്‍ ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കില്ല. മാത്രമല്ല പരാതികള്‍ സംബന്ധിച്ച ഹിയറിങുകളും ജൂണ്‍ 10 മുതലേ ആരംഭിക്കൂ.

∙റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ അര്‍ഹരായവര്‍ക്ക് ഉടന്‍ ടാക്‌സ് റീ ഫണ്ടുചെയ്യും എന്നാണ് പുതിയ പോര്‍ട്ടിലിന്റെ വാഗ്ദാനം. 

∙നികുതിദായകര്‍ ചെയ്തിരിക്കേണ്ടതും ചെയ്യേണ്ടതും ചെയ്യാന്‍ ബാക്കിയുള്ളതുമായ എല്ലാ കാര്യങ്ങളും ഒറ്റ ഡാഷ് ബോര്‍ഡില്‍ കാണാന്‍ കഴിയും എന്നതാണ്  മറ്റൊരു പ്രത്യേകത. ഇതിലൂടെ നികുതി ദായകര്‍ക്ക് അനായാസം ഫോളോ അപ് ചെയ്യാന്‍ കഴിയും.

∙ഓണ്‍ലൈനായി പരസഹായം കൂടാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സംവിധാനം പുതിയ പോര്‍ട്ടലില്‍ ഉണ്ടായിരിക്കും. 

∙നികുതി ദായകരുടെ സംശയം അപ്പപ്പോള്‍ ദൂരികരിക്കാന്‍ ചാറ്റ് ബോട്ട് ഉണ്ടായിരിക്കും. അതായത് സംശയം ടൈപ്പ് ചെയ്താല്‍ അപ്പോള്‍ തന്നെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ മറുപടി ലഭിക്കും. 

∙ഇതിനു പുറമെ എല്ലാത്തരം സംശയങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യോത്തരങ്ങള്‍, വീഡിയോ ട്യൂട്ടോറിയല്‍സ് എന്നിവയും ഉണ്ടാകും.

∙ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള മൊബൈല്‍ ആപും ലഭ്യമാകും.

∙ഓണ്‍ലൈനായി ടാക്‌സ് അടയ്ക്കാനുള്ള സംവിധാനവും പുതിയ പോര്‍ട്ടലില്‍ ഉണ്ടാകും.

∙യു പി ഐ, ക്രഡിറ്റ് കാര്‍ഡ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്റ്റി എന്നിവ ഉപയോഗിച്ച് നികുതി ദായകര്‍ക്ക് നികുതി അടയ്ക്കാം.

മൊബൈല്‍ ആപ് 

പുതിയ മൊബൈല്‍ ആപ്  ടാക്‌സ് ഫയലിങ് പ്രക്രിയയാകെ പൊളിച്ചെഴുതാന്‍ ഇടയാക്കുന്നതാണ്. സംശയ നിവാരണത്തിന് ചാറ്റ് ബോട്ട് ഏര്‍പ്പെടുത്തുന്നതും ലൈവ് ഏജന്റിനെ നിയോഗിക്കുന്നതും സ്വാഗതാര്‍ഹമാണ്. ആദായ നികുതി സംബന്ധിച്ച നടപടിക്രമങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനുദിനം ലളിതമാക്കിക്കൊണ്ടിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ഈ ദിശയിലുള്ള ഏറ്റവും പുതിയ പരിഷ്‌കാരങ്ങളാണ് പുതിയ പോര്‍ട്ടലിന്റെ രൂപീകരണം.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയില്‍ jayakumarkk8@gmail.com)

English Summary: New Income Tax Portal will Start from June 7

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com