ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന്10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. വെള്ളി ഗ്രാമിന് 77 രൂപ. സ്വർണം ഗ്രാമിന് 4570 രൂപയും പവന് 36,560 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. പവന് 36,880 റെക്കോർഡ് നേട്ടത്തിനൊടുവിൽ സ്വർണ വില വ്യാഴാഴ്ച ഇടിഞ്ഞിരുന്നു. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിനു കൂടിയത് 1840 രൂപയാണ്, ഒരു ഗ്രാമിനുയർന്നത് 230 രൂപയും. ഏപ്രിലിൽ പവന് 1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന്  കുറയുകയും ചെയ്തു.

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com