ADVERTISEMENT

രണ്ട് ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണം ഗ്രാമിന് 4570 രൂപയിലും പവന് 36,560 രൂപയുമായിരുന്നു  രണ്ട് ദിവസമായി വ്യാപാരം നടന്നത്. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിനു കൂടിയത് 1840 രൂപയാണ്, ഒരു ഗ്രാമിനുയർന്നത് 230 രൂപയും. 

ഏപ്രിലിൽ പവന് 1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന്  കുറയുകയും ചെയ്തു. അടുത്ത മാസം പകുതിയോടെ നടക്കാനിരിക്കുന്ന  അമേരിക്കൻ ഫെഡ് മീറ്റിങ് സ്വർണത്തിന് രാജ്യാന്തര വിപണിയിൽ ഔൺസിന് 2000 ഡോളറിലേക്കുള്ള മുന്നേറ്റത്തിന് പിന്തുണയായേക്കുമന്ന് വിദഗ്ധർ കരുതുന്നു. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ഉയർന്നിട്ടും ബോണ്ട് വരുമാനം കുറഞ്ഞത് 1900 നിരക്കിൽ കൺസോളിഡേറ്റ് ചെയ്യുന്ന സ്വർണത്തിനും അനുകൂലമാകുമെന്ന് കരുതുന്നതായി വിദഗ്ധർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com