ADVERTISEMENT

പുതിയ മാസത്തിന്റെ തുടക്കത്തിൽ ഉണർവോടെ സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 4610 രൂപയിലും പവന്  36,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ 3 മാസത്തിനിടയിൽ ഒരു പവൻ സ്വർണത്തിന്  ഏറ്റവും ഉയർന്ന വില മെയ്‌ മാസത്തിൽ രേഖപ്പെടുത്തിയ  36,880 ആണ്. ഏപ്രിലിൽ പവന്  1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന്  കുറയുകയും ചെയ്തു. അമേരിക്കൻ ഓഹരി വിപണി അവധിയായിരുന്നതിന്റെ ആനുകൂല്യം  ഇന്നലെ സ്വർണം സ്വന്തമാക്കി. ബോണ്ട് വരുമാനത്തിലെ  നേരിയ വർദ്ധനയ്ക്കിടയിലും1909 ഡോളറിൽ വ്യാപാരം ചെയ്ത സ്വർണം ഫെഡ് നയങ്ങൾ വിപണിയിൽ ഭയം നിറക്കുന്ന അവസരം മുതലാക്കി മുന്നേറ്റം നേടിയേക്കാം എന്ന് വിദഗ്ധർ പറഞ്ഞു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com