ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4610 രൂപയിലും പവന്  36,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 77 രൂപ. കഴിഞ്ഞ 3 മാസത്തിനിടയിൽ ഒരു പവൻ സ്വർണത്തിന് ഏറ്റവും ഉയർന്ന വില മെയ്‌ മാസത്തിൽ രേഖപ്പെടുത്തിയ 36,880 ആണ്. ഏപ്രിലിൽ പവന്  1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന്  കുറയുകയും ചെയ്തു.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട്  വരുമാന വർധന  സ്വർണത്തിനും  വിനയായേക്കാം. ഫെഡ്മീറ്റിങ് അടുക്കും  തോറും, പണപ്പെരുപ്പപേടി വർദ്ധിക്കുന്നത്  സ്വർണത്തിന്റെ  മുന്നേറ്റം  കുറച്ചേക്കാമെങ്കിലും, അടുത്ത രണ്ടാഴ്ച  സ്വർണം  കുതിപ്പ്  നേടിയേക്കാം. 1880  ഡോളറിലാണ്   സ്വർണത്തിന്റെ അടുത്ത പിന്തുണ എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

English Summary: Today's gold price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com