ADVERTISEMENT

സംസ്ഥാനത്ത്  സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 76 രൂപ. സ്വർണ്ണം ഗ്രാമിന് 4580 രൂപയിലും പവന് 36 640 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4 ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.  അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട്  വരുമാനം മുന്നേറിയെങ്കിലും, അത്ര ശക്തമല്ലാതിരുന്നത്  സ്വർണത്തിന് അനുകൂലമായി. 1900 ഡോളർ നിരക്കിലേക്ക് ഉയർന്ന  രാജ്യാന്തര  സ്വർണവില  ബോണ്ടിലെ ചാഞ്ചാട്ടങ്ങൾക്കൊപ്പം ക്രമപ്പെട്ടേക്കാം. 1910  ഡോളർ പിന്നിട്ടാൽ സ്വർണത്തിന് 1930 ഡോളറാണ്  അടുത്ത  ലക്ഷ്യമെന്നു വിദഗ്ദർ പറഞ്ഞു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com