കോവിഡിൽ നികുതി അടയ്ക്കുന്നതിനു കൂടുതൽ ആശ്വാസ നടപടികൾ

HIGHLIGHTS
  • ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ 30 വരെ നീട്ടി
tourism
SHARE

കോവിഡ് സാഹചര്യത്തിൽ നികുതി അടയ്ക്കുന്നതിനുള്ള  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ 30 വരെ നീട്ടി. സ്റ്റേജ്, കോൺട്രാക്ട് വാഹന നികുതി, ടേൺ ഓവർ ടാക്സ് എന്നിവ അടയ്ക്കാനുള്ള തീയതിയും ദീർഘിപ്പിച്ചു. .

∙നികുതി വകുപ്പിലെ ആംനസ്റ്റി പദ്ധതിക്ക് ഓപ്‍ഷൻ നൽകുന്നത് നവംബർ 30 വരെയാക്കി.

∙സ്റ്റേജ്, കോൺട്രാക്ട് വാഹന നികുതി അടയ്ക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.

∙ടേൺ ഓവർ ടാക്സ് അടയ്ക്കാനുള്ള സമയം ജൂലൈ 31ൽ നിന്ന് ഒക്ടോബർ 31ലേക്കും റിട്ടേൺ നൽകാനുള്ളതു ജൂണിൽ നിന്ന് സെപ്റ്റംബർ 30ലേക്കും നീട്ടി.

∙ചെറുകിട വ്യാപാരികൾക്കു വ്യവസായ വകുപ്പുമായി ചേർന്നു കുറഞ്ഞ പലിശയ്ക്കു വായ്പ നൽകും. സമാന രീതിയിൽ പരമ്പരാഗത വ്യവസായങ്ങൾക്കും വായ്പ ലഭ്യമാക്കും.

∙ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് ടൂറിസം സർക്യൂട്ട് പദ്ധതിയിലും കൂടുതൽ പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതു പരിഗണിക്കും. 

English Summary : More Tax Relief Measures for Tax Payers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA