ADVERTISEMENT

ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഏറ്റുമാനൂർ അർച്ചന വുമൺസ് സെൻററിൽ മലയാള മനോരമ 'സമ്പാദ്യം മാസിക' സൗജന്യമായി ഒരുക്കുന്ന ഓഹരി ബോധവൽക്കരണ 'വെബിനാർ ക്ലാസ്സ്' ജൂൺ 15 ന് 11 മണിക്ക്  നടക്കും."ഓഹരി വിപണിയിൽ പ്രായോഗികമായി എങ്ങനെ നിക്ഷേപം നടത്താം"  എന്ന വിഷയത്തിൽ  മലയാളത്തിൽ ആണ്  ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നത്. 'സെബി' ഔദ്യോഗിക ട്രയിനറായ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസ് നയിക്കുന്നത്.

ഓഹരി വിപണി നിക്ഷേപത്തിൽ താൽപ്പര്യമുള്ളവർക്കായി സെബിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്മാർട് വെബിനാറിലെ പ്രധാന വിഷയങ്ങൾ താഴെ പറയുന്നവയാണ് .

∙ഓഹരി വിപണിയിൽ സാധാരണ നിക്ഷേപകൻ എന്ത് കൊണ്ട് നിക്ഷേപിക്കണം ?  

∙ഡീമാറ്റ് അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?  

∙ഓഹരി വിപണിയിലെ വ്യത്യസ്ത നിക്ഷേപ രീതികൾ ഏതൊക്കെയാണ് ? 

∙ഓഹരികൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? 

∙ഓഹരി ഉടമയുടെ അവകാശങ്ങൾ ഏതൊക്കെ? 

∙നല്ല ഒരു ഓഹരി എങ്ങനെ തിരഞ്ഞെടുക്കാം?  

∙ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഇടപാടിന് ആദായ നികുതി എങ്ങനെ നിക്ഷേപകർ കണക്ക് കൂട്ടണം?  

∙ഓഹരി വിപണി സംബന്ധമായി നിക്ഷേപകർക്ക് ഉണ്ടാകുന്ന പരാതികൾ എങ്ങനെ നിയമപരമായി പരിഹരിക്കാം? 

∙മ്യൂച്ചൽ ഫണ്ട് നിക്ഷേപം എങ്ങനെയാണ് നടത്തുക ?  

∙സെബിയുടെ പരാതി പരിഹാര സംവിധാനം ? 

വെബിനാറിൽ സംശയ നിവാരണത്തിനുള്ള അവസരവും  ഉണ്ടായിരിക്കും

English Summary: Share Market Awareness Webinar by SEBI 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com