ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4550 രൂപയും പവന് 36,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഈ മാസം ഏറ്റവും ഉയർന്ന വില  ജൂൺ 3 ന് രേഖപ്പെടുത്തിയ  36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4 ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു. രാജ്യാന്തര വിപണിയിൽ സമ്പദ് വ്യവസ്ഥക്ക്  അനുകൂലമാകുന്ന ഏതൊരു നടപടിയും  സ്വർണത്തിന്  പ്രതികൂലമാകും. സ്വർണത്തിൽ നിന്നും ബോണ്ടിൽ നിന്നും വീണ്ടും നിക്ഷേപം ഓഹരി വിപണിയിലേക്കൊഴുകിയേക്കാമെന്നത്  സ്വർണത്തിന്  ആശങ്കയാണ്. സ്വർണം ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നതായി വിദഗ്ദർ പറയുന്നു.

English Summary: Gole Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com