ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുത്തനെ ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവ്യാപാരം വെള്ളിയാഴ്ച പുരോഗമിക്കുന്നത്. ഗ്രാമിന്  60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 4,425 രൂപയിലും പവന് 35,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളി ഗ്രാമിന് 74 രൂപ. സ്വർണം  ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില   ജൂൺ 3 ന് രേഖപ്പെടുത്തിയ  36,960 രൂപയാണ്. 15 ദിവസത്തിനുള്ളിൽ 1560 രൂപയാണ് ഒരു പവന് ഇടിവുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചതോടെ സ്വർണ വില്പന വർധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് വ്യാപാരികൾ.  രാജ്യാന്തര വിപണിയിൽ ഇന്നലെ വീണ സ്വർണം  1770 ഡോളറിൽ  നിന്നും തിരിച്ചു വരവ്  പ്രതീക്ഷിക്കുന്നു. ഇക്കണോമിക് റിക്കവറി  സാധ്യതകളും, ഉയർത്തി നിശ്ചയിച്ച  അമേരിക്കയുടെ  ജിഡിപി കണക്കുകളും  സ്വർണത്തിന് വിനയായി എന്ന് വിദഗ്ധർ പറഞ്ഞു.

English Summary" Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com