ADVERTISEMENT

രണ്ട് ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകനാണോ നിങ്ങള്‍? പി എം കിസാന്‍ യോജനയില്‍ ഇപ്പോള്‍ അപേക്ഷിക്കാം. അക്കൗണ്ടിലേക്ക് നേരിട്ട് പണം വരുന്ന ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുളള കര്‍ഷകര്‍ക്ക്് ഇതുവരെ എട്ട് ഇന്‍സ്റ്റാള്‍മെന്റുകളിലായി 16,000 രൂപ ലഭിച്ചിട്ടുണ്ട്. മുന്ന് ഘട്ടമായി വര്‍ഷത്തില്‍ 6000 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നത്. ഇനിയും പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം.

യോഗ്യത

കൃഷി ഭൂമി സ്വന്തമായുള്ള കര്‍ഷകര്‍ ഇനിയും അംഗമായിട്ടില്ലെങ്കില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ജൂണ്‍ 30 നകം അപേക്ഷിക്കുകയാണെങ്കില്‍ രണ്ട് ഗഡു തുക രണ്ട് തവണയായി ഈ വര്‍ഷം ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷകര്‍ക്ക് ഇനി പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. ചെറുകിട-നാമമാത്രകര്‍ഷകരായിരിക്കണം, രണ്ടേക്കറില്‍ താഴെയായിരിക്കണം കൃഷി ഭൂമി, സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരിക്കണം. കൂടാതെ ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ജോലിക്കാരടക്കം സംഘടിത മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും ഐ ടി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാനാവില്ല. വിശദ വിവരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെടാം. പഞ്ചായത്ത് തലത്തിലും വിശദ വിവരങ്ങള്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ അപേക്ഷ

പി എം കിസാന്‍ യോജന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഇതിനായി www.pmkisan.gov.in എന്ന വെബ്‌സൈറ്റ് ആണ് സന്ദര്‍ശിക്കേണ്ടത്.  പേരും റജിസ്‌ട്രേര്‍ഡ് മൊബൈല്‍ നമ്പറും നല്‍കി റജിസ്റ്റര്‍ ചെയ്യാം. ഒ ടി പി നല്‍കി തന്നിരിക്കുന്ന അപേക്ഷാ ഫോമില്‍ ആവശ്യമായ വിരങ്ങള്‍ രേഖപ്പെടുത്താം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും തെറ്റാതെ രേഖപ്പെടുത്തി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

English Summary : Apply Now for PM Kisan Yojana before June 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com