ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലും ആണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ ഈ ആഴ്ച മാത്രം ഗ്രാമിന് 150 രൂപയും പവന് 1200 യുമാണ് കുറഞ്ഞത്. തിങ്കാളാഴ്ച പവന് 36400 രൂപയായിരുന്നതാണ് ഇന്ന് 35,200 രൂപയായി ഇടിഞ്ഞത്. ഗ്രാമിന് 4,425 രൂപയിലും പവന് 35,400 രൂപയിലുമായിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില  ജൂൺ 3 ന് രേഖപ്പെടുത്തിയ  36,960 രൂപയാണ്. മൂന്ന്‌ ദിവസം കൊണ്ട് പവന്  1080 രൂപയാണ് കുറഞ്ഞത്. 

English Summary : Gold Price Decreased today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com