സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിവിലേക്ക്
Mail This Article
×
സംസ്ഥാനത്തെ സ്വർണ വില വീണ്ടും ഇടിവിലേക്ക്. ഗ്രാമിന് 10 രൂപ കുറഞ്ഞു 4390 രൂപയും പവന് 80 രൂപ കുറഞ്ഞു 35,120 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ രണ്ടു മാസം മുമ്പത്തെ വിലയിലേക്ക് വീണ സ്വർണത്തിന് 1740 ഡോളറിൽ ശക്തമായ പിന്തുണയുണ്ട്. പലിശ ഉയരുന്നത് കാരണം ബാങ്ക് അക്കൗണ്ടിലേക്കും, ബോണ്ടുകളിലേക്കും നിക്ഷേപം പോകുന്നത് സ്വർണത്തിന് ക്ഷീണമാണ്.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.