ADVERTISEMENT

എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടിൽ അംഗങ്ങളായവർക്കു ഒരു മാസമോ അതിലധികമോ ജോലി നഷ്ടപെടുകയാണെങ്കിൽ ഇതുവരെ ഫണ്ടിൽ അടച്ച തുകയുടെ 75 ശതമാനം വരെ പിൻവലിക്കാൻ സാധിക്കുന്ന നിയമം നിലവിൽ വന്നു. ഇത് തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഈ നടപടി സഹായകമാണ്. സർവീസിൽ നിന്നും പിരിഞ്ഞവർക്കും, പിഫ് തുക കിട്ടാനുണ്ടെങ്കിൽ ഈ 'കോവിഡ് അഡ്വാൻസ് ഫെസിലിറ്റി' ഉപയോഗിക്കാനാകും. ഒരു പിഫ് അക്കൗണ്ടുടമ മരിക്കുകയാണെങ്കിൽ 7 ലക്ഷം രൂപ എംപ്ലോയീസ് ഡിപോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസിൽ നിന്നും ലഭ്യമാകും. മുൻപ് ഇത് 6 ലക്ഷം രൂപയായിരുന്നു. മാസ ശമ്പളം15000 വരെയുള്ളവർക്ക് ഇപിഎഫ്ഓയുടെ അഡ്വാൻസ് ആശ്വാസമാകും. കോവിഡ്  ബാധിച്ചു മരിച്ചയാൾ ഇഎസ്ഐസി പദ്ധതിയുടെ ഇൻഷുറൻസിൽ അംഗമാണെങ്കിൽ; അവരുടെ കുടുംബാംഗങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ സാമൂഹിക സുരക്ഷാ പദ്ധതിപ്രകാരമുള്ള നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.

English Summary : Now It is Possible to Withdraw more Money from EPFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com