ADVERTISEMENT

രണ്ട് ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ  ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില 21 ന്‌ രേഖപ്പെടുത്തിയ 35,120 രൂപയാണ്.  ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില  ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,781.19 ഡോളറിലെത്തി. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ പുനഃസ്ഥാപിക്കുന്നത് സ്വർണത്തിന്റെ ലക്ഷ്യങ്ങളിൽ വ്യതിയാനമുണ്ടാക്കിയെങ്കിലും 1770 ഡോളറിൽ  സ്വർണത്തിന്  ലഭിച്ച അടിത്തറ അടുത്ത  വില മുന്നേറ്റത്തിന് കാരണമാകുമെന്ന് കരുതുന്നു. 1810 ഡോളർ പിന്നിട്ടാൽ സ്വർണം മുന്നേറ്റം നേടിയേക്കാം. എങ്കിലും  തൽക്കാലം  സ്വർണത്തിൽ പരിധിക്കുള്ളിലുള്ള നീക്കങ്ങൾക്കാണ് സാധ്യത എന്ന് വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com