ADVERTISEMENT

സംസ്ഥാനത്ത് ചൊവാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില 21 ന്‌ രേഖപ്പെടുത്തിയ 35,120 രൂപയാണ്.  ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില  ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,775.42 ഡോളറിലെത്തി. സ്വർണം  ഒരാഴ്ചയായി 1770  ഡോളറിന്  മുകളിൽ  ക്രമപ്പെട്ട് വരുന്നത്  ശ്രദ്ധിക്കുക. ഓഹരി വിപണിയിലെ തിരുത്തൽ സാധ്യതകളും, ഡെൽറ്റ വൈറസ് വ്യാപനവും സ്വർണത്തിന്  അനുകൂലമായേക്കാം എന്ന് വിദഗ്ധർ.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com