ADVERTISEMENT

കോവിഡ് ചികിത്സയുടെ ഭാഗമായി തൊഴിലുടമ ജീവനക്കാരന് നല്‍കിയ ചികിത്സാ സഹായധനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയത് ആശ്വാസമാകുന്നു. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെ വലിയ തോതില്‍ ആശുപത്രിവാസം വേണ്ടി വന്നിരുന്നു.

ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ദിവസങ്ങളോളം ഓക്‌സിജനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടുമെല്ലാം വേണ്ടി വന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. പലര്‍ക്കും തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും അഭ്യൂതയ കാംക്ഷികളില്‍ നിന്നും ചികിത്സാ സഹായം ലഭിക്കുകയുണ്ടായി. പല സ്വകാര്യ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് രൂപയാണ് കോവിഡ് പോസിറ്റിവ് ആയ ജീവനക്കാര്‍ക്ക് നല്‍കിയത്. ഇങ്ങനെ ലഭിക്കുന്ന തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇത് നികുതി വരുമാനമായി പരിഗണിച്ചിരുന്നെങ്കില്‍ ആദായ നികുതി ദായകര്‍ക്ക് വലിയ ബാധ്യതയാകുമായിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയത്. 10 ലക്ഷം രൂപ വരെയുള്ള ധനസഹായങ്ങള്‍ക്കാണ് നികുതി ഒഴിവുള്ളത്.

മരണ ധനസഹായത്തിനും ഒഴിവ്

കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് ലഭിക്കുന്ന ധനസഹായത്തെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്. ഇങ്ങനെ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തൊഴില്‍ സ്ഥാപനങ്ങളും മറ്റും സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. ഇതിനാണ് നികുതി ഒഴിവ് പ്രഖ്യാപിച്ചത്

English Summary - No Tax Liability for Covid Treatment Aid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com