ADVERTISEMENT

പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പതിവു പോലെ വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ തിരുമാനമനുസരിച്ച് സെപ്റ്റംബര്‍ 30 വരെ ഇതിനുള്ള സമയമുണ്ട്. നേരത്തെ പാനും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആയിരുന്നു. കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്നാണ് തീയതി വീണ്ടും നീട്ടിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. രണ്ടും കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള നിയമപരമായ സമയപരിധി കഴിഞ്ഞാല്‍ അത്തരം പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് ഫിനാന്‍സ് ബില്‍ പറയുന്നത്. എന്നാല്‍ പിന്നീട് എപ്പോഴെങ്കിലും ആധാര്‍ കാര്‍ഡുമായി ഈ പാന്‍നമ്പര്‍ ബന്ധിപ്പിക്കപ്പെട്ടാല്‍ ഇത് പ്രവര്‍ത്തന നിരതമാകും.

ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഒന്നായിരിക്കണം. പേര്, ജനന തീയതി,ലിംഗം ഇവ ഇരുകാര്‍ഡുകളിലും വ്യത്യസ്തമാകാന്‍ പാടില്ല. അങ്ങനെയെങ്കില്‍ അത് പരിഹരിക്കേണ്ടി വരും.

ആധായ നികുതി ഇഫയലിങ് പോര്‍ട്ടല്‍ വഴിയോ എസ് എം എസ് വഴിയോ ലളിതമായി ഇത് സ്വയം ചെയ്യാം. ഇഫയലിങ് പോര്‍ട്ടലില്‍ ഇടത് ഭാഗത്തായി ലിങ്ക് ആധാര്‍ സെക്ഷനുണ്ട്. ഇവിടെ പാന്‍-ആധാര്‍ നമ്പറുകളും പേരും നല്‍കി നടപടി പൂര്‍ത്തിയാക്കാം. മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന ഒടിപി നമ്പര്‍ വഴി ആധികാരികത ഉറപ്പിക്കാം.

English Summary : Pan Aadhaar Linking Date Extended to September 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com