സ്വർണ വില വീണ്ടും ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

gold
SHARE

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4375 രൂപയും പവന് 35,200 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്. ഈ മാസം  ഗ്രാമിന് 220 രൂപയും പവന്  1760 രൂപയുമാണ് ഈ മാസം ഇടിഞ്ഞത്.

ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില   ജൂൺ 3 ന് രേഖപ്പെടുത്തിയ  36,960 രൂപയാണ്. രാജ്യാന്തര വിപണിയിൽ എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചറുകൾ വെറും 0.06 ശതമാനം അഥവാ 28 രൂപ ഉയർന്ന് 10 ഗ്രാമിന് 46,583 രൂപയായി. സ്‌പോട്ട് സ്വർണം ഔൺസിന് 1,761.80 ഡോളറാണ്. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.1 ശതമാനം ഇടിഞ്ഞ് 1,761.80 ഡോളറിലെത്തി. ഡോളർ ശക്തിപ്പെടുന്നതിനൊപ്പം, ബോണ്ട് വരുമാന മുന്നേറ്റവും ഇന്നലെ സ്വർണത്തിന്  വിനയായി. രാജ്യാന്തര സ്വർണ വില 1760 ഡോളറിലേക്കിറങ്ങി. ബോണ്ട്  ഇനിയും  മുന്നേറിയേക്കാവുന്നത്  സ്വർണത്തിന്  ക്ഷീണമാണെന്ന് വിദഗ്ദർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA