സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ പുനസ്ഥാപിക്കല്‍ സെപ്റ്റംബറിലേക്കോ?

HIGHLIGHTS
  • സെപ്റ്റംബര്‍ മുതല്‍ മരവിപ്പിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാനാണ് സാധ്യത
money-purse
SHARE

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ഡിഎ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. കോവിഡിനെ തുടര്‍ന്ന് 2020 ജനുവരി മുതലുള്ള ഡിഎ, പെന്‍ഷന്‍കാര്‍ക്കുള്ള ഡിആര്‍ എന്നിവ വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചിരുന്നു. ജൂണ്‍ 26-നു ചേര്‍ന്ന യോഗത്തില്‍ ഇവ പുനസ്ഥാപിക്കാന്‍ തീരുമാനമുണ്ടാകുമെന്ന് ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ മുതല്‍ മരവിപ്പിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാനാണ് സാധ്യത. ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുമ്പോള്‍ കുടിശിക നല്‍കാതെ പുനസ്ഥാപിക്കുന്ന തീയ്യതി മുതലുള്ള ഡിഎ വര്‍ധനവ് നല്‍കുന്ന രീതിയാവും പിന്തുടരുക.  എന്നാല്‍ വരും ദിവസങ്ങളിലെ കോവിഡ് സ്ഥിതിയും സമ്പദ്ഘടനയുടെ മെച്ചപ്പെടലും എല്ലാം പരിഗണിച്ചാവും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുക.

English Summary : Central Government Employees DA May Restart Soon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA