ADVERTISEMENT

പുതിയ മാസത്തിന്റെ തുടക്കത്തിൽ പ്രതീക്ഷ ഉയർത്തി സംസ്ഥാനത്തെ സ്വർണ വിപണി. ഗ്രാമിന്  25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത് ജൂൺ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 4375 രൂപയും പവന് 35,000 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നത്. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. 24കാരറ്റ് സ്വർണത്തിന്റെ വില വ്യാഴാഴ്ച 10 ഗ്രാമിന് 46,740 രൂപയായി കുറഞ്ഞു. 

ആഗോള വിപണിയിൽ, യുഎസ് ജോലികളുടെ ഡാറ്റ പുറത്തുവരുന്നതിന് മുന്നോടിയായി. വിലയേറിയ ലോഹം 6 ശതമാനം ഇടിഞ്ഞു.സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,772.40 ആയി. സ്വർണ്ണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഇടിഞ്ഞ് 1,754.30 എന്ന നിലയിലാണ്. രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്കുയർത്തൽ പ്രഖ്യാപനത്തിന്റെയും, ഇൻഫ്രാസ്ട്രക്ച്ചർ സ്റ്റിമുലസ് പ്രഖ്യാപനങ്ങളുടെയും പശ്ചാത്തലത്തിൽ അഞ്ചു വർഷത്തിനിടയിൽ ഒരു മാസത്തിലെ ഏറ്റവും വലിയ വീഴ്ചയാണ് സ്വർണം ജൂണിൽ നേരിട്ടത്. മഞ്ഞലോഹം പതിയെ ശക്തിയാർജിക്കുന്ന പ്രവണത കാണിക്കുന്നുണ്ട് എന്ന് വിദഗ്ധർ പറഞ്ഞു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com