ADVERTISEMENT

സംസ്ഥാനത്ത് ശനിയാഴ്ചയും സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് ഉയർന്നത്. ഇതോടെ ഗ്രാമിന്  4430 രൂപയും പവന് 35,440 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 4420 രൂപയിലും പവന് 35,360 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ജൂണിൽ പവന് 1,680 രൂപ കുറഞ്ഞു. ജൂൺ മൂന്നിനാണ് സ്വര്‍ണ വില ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില .ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. ജൂലൈ മാസം സംസ്ഥാനത്തെ സ്വർണ വിപണിയിൽ ഉണർവ് പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.

English Summary: Gold Price Today in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com