ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലയിലാണ് ചൊവ്വാഴ്ച സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും ആണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4440 രൂപയും പവന് 35,520 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്നുദിവസമായി ഒരേ നില തുടർന്ന ശേഷമാണ് ചൊവ്വാഴ്ച സ്വർണവില വർദ്ധിച്ചത്.ഗ്രാമിന്  4430 രൂപയിലും  പവന് 35,440 രൂപയിലും ആണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടന്നത്. ജൂലൈ ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാനത്തിനൊപ്പം സ്വർണവും മുന്നേറ്റം നേടി. അടിത്തറയിട്ട്  മുന്നേറ്റം കുറിക്കുന്ന സ്വർണ വില അടുത്ത  അനുകൂല അവസരത്തിൽ1800 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാം എന്ന് വിദഗ്ധർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com