ADVERTISEMENT

സംസ്ഥാനത്ത് ഇന്നലെയിട്ട റെക്കോർഡ് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4465 രൂപയും, പവന് 35720 രൂപയുമാണ് ഇന്നത്തെയും നിരക്ക്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലാണ് ഈ രണ്ടു ദിവസമായി സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന്  200 രൂപയുമാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 4440 രൂപയും പവന് 35,520 രൂപയുമായിരുന്നു ചൊവാഴ്ച. ജൂലൈ ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നതാണ് എട്ടു ദിവസമായപ്പോഴേയ്ക്ക് 520 രൂപ ഉയർന്ന് 35720 രൂപയായത് . രാജ്യാന്തര വിപണിയിൽ സ്വർണത്തിന് മുന്നേറ്റ പ്രവണതയാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. 

English Summary : Gold Price Today in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com