ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് കടപത്ര വില്‍പ്പന ആരംഭിച്ചു

HIGHLIGHTS
  • ജൂലൈ 28 വരെയാണ് ഒന്നാം ഘട്ട വില്‍പ്പന
money-sign
SHARE

ഭവന വായ്പാ കമ്പനിയായ ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ് പുറത്തിറക്കുന്ന കടപത്രങ്ങളുടെ വില്‍പ്പന ആരംഭിച്ചു. 1000 രൂപയാണ് മുഖവില. 100 കോടിയുടെ അടിസ്ഥാന മൂല്യവും 900 കോടി രൂപവരെ അധിക സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനുമുള്ള കടപത്രങ്ങളാണ് പൊതുവില്‍പ്പന നടത്തുന്നത്. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപത്രങ്ങളുടെ പൊതുവില്‍പ്പനയിലൂടെ 1000 കോടി സമാഹരിക്കാനാണ് ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 9.60 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് കൂപ്പണ്‍ നിരക്ക്. ജൂലൈ 28 വരെയാണ് വില്‍പ്പന. എങ്കിലും കാലാവധിക്കു മുമ്പേ നിര്‍ത്താനും അല്ലെങ്കില്‍ നീട്ടാനും സാധ്യതയുണ്ട്. നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 10000 രൂപയാണ്.

English Summary : IIFL NCD started

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA